കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല' ജയലളിതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി

ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്‌നാടിനും ഒരു തീരാദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്

  • By Akshay
Google Oneindia Malayalam News

കൊച്ചി: അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഉരുക്കുവനിതയെയാണ് നഷ്ടമായതെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു. ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായികരുന്നു അദ്ദേഹം.

ഒരുപക്ഷെ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്‌നാടിനും ഒരു തീരാദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറെക്കാലമായിട്ട് തമിഴ്‌നാട്ടില്‍ കൂടി താമസിക്കുന്ന തനിക്ക് അത് തിരിച്ചറിയാന്‍ സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

 രാഷ്ട്രീയം

രാഷ്ട്രീയം

തിരക്കുളള ചലച്ചിത്ര നടിയായിരുന്നിട്ടുപോലും അതുപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത് ഒരുപക്ഷെ അവരുടെ ഏറ്റവും നല്ല തീരുമാനമായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

സഹജീവികള്‍

സഹജീവികള്‍

സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളില്‍ പോലും പങ്കുചേരുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 സ്ത്രീകളുടെ കൂടെ നിന്നു

സ്ത്രീകളുടെ കൂടെ നിന്നു

സ്ത്രീകളുടെ വിഷമതകളില്‍ പങ്ക് ചേരുകയും. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുളള ഒരുപാട് ശ്രമങ്ങളും നിയമവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ജയലളിത എന്നും മമ്മൂട്ടി പറഞ്ഞു.

 തമിഴ്‌നാട്

തമിഴ്‌നാട്

കുറേ കാലമായി തമിഴ്‌നാട്ടില്‍ താമസിക്കുന്ന എനിക്ക് തമിഴ്‌നാടിന്റെ ദു:ഖം തിരിച്ചറിയാന്‍ കഴിയും. ആവരുടെ ദു:ഖത്തില്‍ താനും പങ്കുചേരുന്നെന്ന് മമ്മൂട്ടി പറഞ്ഞു.

English summary
Mammootty talking about Jayalalitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X