കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് പോസ്റ്റിലെ പരിശോധന...ഒഴിവായത് കൊലപാതകം!! അയാള്‍ കൊടും കുറ്റവാളി!!

ശനിയാഴ്ചയാണ് അമരവിള ചെക് പോസ്റ്റില്‍ നിന്ന് തോക്കുമാി ഒരാളെ പിടികൂടിയത്

  • By Manu
Google Oneindia Malayalam News

പാറശാല: ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിറതോക്കുമായി യാത്ര ചെയ്തതിനെ തുടര്‍ന്ന് യുവാവ് പിടിയിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ശനിയാഴ്ച രാവിലെ 11.30നാണ് അമരവിള ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ തിരുനെല്‍വേലി വടക്കേതാളിയുത്ത് ശങ്കര്‍ നഗര്‍ സിഎസ്‌ഐ ചര്‍ച്ച് സ്ട്രീറ്റ് 343ല്‍ പ്രവീണിനെ (30) പിടികൂടിയത്.

ട്രെയിനില്‍ ഇനിയില്ല വെയ്റ്റിങ് ലിസ്റ്റ്!! എല്ലാം മാറും...ജൂലൈ മുതല്‍ സംഭവിക്കുക ഇതാണ്!!ട്രെയിനില്‍ ഇനിയില്ല വെയ്റ്റിങ് ലിസ്റ്റ്!! എല്ലാം മാറും...ജൂലൈ മുതല്‍ സംഭവിക്കുക ഇതാണ്!!

അറബ് ലോകത്ത് നയതന്ത്ര യുദ്ധം; ബന്ധം വിച്ഛേദിച്ച് സൗദിയും ഖത്തറും, കാരണം ബഹ്‌റൈന്‍അറബ് ലോകത്ത് നയതന്ത്ര യുദ്ധം; ബന്ധം വിച്ഛേദിച്ച് സൗദിയും ഖത്തറും, കാരണം ബഹ്‌റൈന്‍

നിരവധി കേസുകളിലെ പ്രതി

നിരവധി കേസുകളിലെ പ്രതി

ഒരു കൊലപാതകം, രണ്ടു കൊലപാതക ശ്രമങ്ങള്‍ എന്നിവയക്കം നിരവധി കേസുകളിലെ പ്രതിയാണ് പ്രവീണ്‍. തിരുനെല്‍വേലി ജില്ലയില്‍ വര്‍ഷങ്ങളായി രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള കലാപങ്ങളില്‍ ഒരു വിഭാഗത്തിനായി കൊല ചെയ്യുന്ന് പ്രവീണും സംഘവുമാണ്.

കൊല ചെയ്യാനെത്തി

കൊല ചെയ്യാനെത്തി

തിരുവനന്തപുരത്തു രഹസ്യമായി താമസിക്കുന്ന എതിര്‍ ചേരിയിലുള്ള രണ്ടു നേതാക്കളെ കൊലപ്പെടുത്താന്‍ വരുന്നതിനിടെയാണ് പ്രവീണ്‍ പോലീസിന്റെ വലയിലായത്.

റോക്കറ്റ് രാജ

റോക്കറ്റ് രാജ

റോക്കറ്റ് രാജ എന്ന നേതാവിന്റെ സംഘത്തില്‍ പെട്ടയാളാണ് പ്രവീണ്‍. കഴിഞ്ഞ വര്‍ഷം റോക്കറ്റ് രാജയുടെ സംഘത്തില്‍ പെട്ടയാളെ മറു ചേരിയില്‍പ്പെട്ട എസ്റ്റേറ്റ് മണി, അഡ്വ രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയിരുന്നു.

കേരളത്തിലേക്ക് രക്ഷപ്പെട്ടു

കേരളത്തിലേക്ക് രക്ഷപ്പെട്ടു

ഈ കൊലയ്ക്കു ശേഷം രാജ്കുമാര്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. രാജ്കുമാറും മണിയും തിരുവനന്തപുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പ്രവീണും സംഘവും ആയുധങ്ങളുമായി ഇവിടെയെത്തിയത്.

രണ്ടു പേര്‍ ബസില്‍, രണ്ടു പേര്‍ കാറില്‍

രണ്ടു പേര്‍ ബസില്‍, രണ്ടു പേര്‍ കാറില്‍

ചെക് പോസ്റ്റില്‍ പരിശോധന നടക്കുമെന്നു സൂചന ലഭിച്ചതോടെ തോക്ക് ലോഡ് ചെയ്ത ശേഷം പ്രവീണും ആന്റണിയും ബസിലും കൂടെയുള്ളവര്‍ കാറിലും യാത്ര പുറപ്പെടുകയായിരുന്നു,

 പ്രവീണിനെ പിടിച്ചു

പ്രവീണിനെ പിടിച്ചു

ബസില്‍ ഒരേ സീറ്റില്‍ അല്ല പ്രവീണും ആന്റണിയും യാത്ര ചെയ്തത്. പ്രവീണ്‍ മുന്നിലെ സീറ്റിലും ആന്റണി പിറകിലെ സീറ്റിലുമായിരുന്നു. ചെക് പോസ്റ്റിലെ റെയ്ഡില്‍ പ്രവീണിനെ പിടികൂടിയതോടെ ബസില്‍ നിന്നിറങ്ങിയ ആന്റണി കാറില്‍ വന്ന കൂട്ടാളികളോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

വെടിവയ്ക്കാന്‍ പദ്ധതി

വെടിവയ്ക്കാന്‍ പദ്ധതി

എസ്റ്റേറ്റ് മണി അവിടെയുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് നാഗര്‍കോവിലിലെത്തിയപ്പോള്‍ തന്നെ പ്രവീണ്‍ തോക്ക് ലോഡ് ചെയ്തത്. കണ്ടയുടന്‍ വെടിവയ്ക്കാനായിരുന്നു ഇവരുടെ പദ്ധതി. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പ്രവീണിനെ റിമാന്‍ഡ് ചെയ്തു.

English summary
Police arrested a man carrying gun in hand arrested on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X