കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊയിലാണ്ടിയില്‍ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍...

സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Google Oneindia Malayalam News

കോഴിക്കോട്: കൊയിലാണ്ടിയില്‍ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഹോട്ടല്‍ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശി ഷൗക്കത്തലിയാണ് അറസ്റ്റിലായത്. ജനുവരി 13നായിരുന്നു യുകെജിയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഷൗക്കത്തലി പീഡിപ്പിച്ചത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പീഡിപ്പിച്ചത്.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ രക്ഷിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പീഡനത്തില്‍ കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

rape

ചൈല്‍ഡ് ലൈന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജനുവരി 15നാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. കുട്ടിയെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിയാനായത്. ഷൗക്കത്തലിയെ പീഡനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

English summary
ukg girl raped by a hotel worker in koyilandi. police arrested the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X