കാമുകനെ മോഹിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി; പക്ഷെ യുവതി നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്നത്

ആദ്യഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകനായ മഞ്ജുനാഥും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam
ഇരിട്ടി: ഇരിട്ടിയില്‍ നടോടി സ്ത്രീയും ഭര്‍ത്താവും മരിച്ച സംഭവം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട്. നടോടി യുവതി ശോഭയുടെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആദ്യഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകനായ മഞ്ജുനാഥും ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. പിന്നീട് കാമുകനായ മഞ്ജുനാഥ് നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്ത് പോകുന്നതിനെ ശോഭ എതിര്‍ത്തിരുന്നു. ഇതിന്റെപേരില്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കും ഉണ്ടായി. വഴക്കിനിടയില്‍ രാജുവിനെ കൊന്നകാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ശോഭ മഞ്ജുനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മഞ്ജുനാഥ് ശോഭയെ കൊലപ്പെടുത്തിയത്.

കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി

ശോഭയും മഞ്ജുനാഥും തമ്മില്‍ രഹസ്യബന്ധത്തിലായിരുന്നു. ഇത് അറിയാവുന്ന ഭര്‍ത്താവ് രാജു ശോഭയുമായി ഇടയ്ക്കിടെ വഴക്കിട്ടിരുന്നു. തുംകൂരില്‍ ശോഭയുമൊന്നിച്ച് കഴിയുകയായിരുന്ന രാജുവിനെ കൊല്ലാന്‍ ഇരുവരും പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

 

കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി

രാജുവിനെ വീട്ടില്‍നിന്ന് വിളിച്ച് മൂവരും ചേര്‍ന്ന് മഞ്ജുനാഥിന്റെ ഗുഡ്‌സ് ഓട്ടോയില്‍ വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിറാ നഗറിലെ ഉഞ്ചനഹള്ളി വനത്തിലേക്ക് പോയി. യാത്രയ്ക്കിടയില്‍ ഓട്ടോറിക്ഷയില്‍ കരുതിയ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് രാജുവിന്റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി. മൃതദേഹം വനത്തിനുള്ളിലെ മഴക്കുഴിയില്‍ തള്ളി. ചില്ലിക്കമ്പുകളും പെട്രോളും ഒഴിച്ച് കത്തിച്ചു.

 

കൊല നടത്തിയത് ഡിസംബറില്‍

2015 ഡിസംബര്‍ 21നാണ് കൊലനടത്തിയത്. അന്നുരാത്രിതന്നെ ശോഭയും മഞ്ജുനാഥും കുട്ടികളുമൊന്നിച്ച് മാനന്തവാടിയില്‍ എത്തുകയും അവിടെ മുറിയെടുത്ത് കുറച്ചുനാള്‍ താമസിച്ചതിന് ശേഷം ഇരിട്ടിയിലേക്ക് വന്നു.

 

കേസെടുത്തു

വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയതിനെത്തുടര്‍ന്ന് തുംകൂരിലെ സിറ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

ശോഭയെ കൊല്ലാനുണഅടായ കാരണം

തുടര്‍ന്ന് മഞ്ജുനാഥ് നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്ത് പോകുന്നതിനെ ശോഭ എതിര്‍ത്തിരുന്നു. ഇതിന്റെപേരില്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കും ഉണ്ടായി. വഴക്കിനിടയില്‍ രാജുവിനെ കൊന്നകാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ശോഭ മഞ്ജുനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ശോഭയെയും കൊല്ലാന്‍ കാരണമെന്നാണ് മഞ്ജുനാഥ് പോലീസിന്ു നല്‍കിയ മൊഴി.

 

മൃതദേഹം പോട്ട കിണറ്റിലിട്ടു

ശോഭയെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയശേഷം ഇരിട്ടിയിലെ പഴയ പാലത്തിനടുത്തുള്ള പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയശേഷം മഞ്ജുനാഥ് ശോഭയുടെ ആറുവയസ്സുള്ള മകന്‍ ആര്യനെയും നാല് വയസ്സുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

 

പ്രേരണ

രാജുവിനെ കൊലപ്പെടുത്തി തന്നെ സ്വന്തമാക്കാന്‍ ശോഭ നടത്തിയ പ്രേരണയിലാണ് കൊലപാതകമെന്നാണ് മഞ്ജുനാഥിന്റെ മൊഴി.

 

കുട്ടികളെ ഇതുവരെ കണ്ടെത്തിയില്ല

ശോഭയുടെ മക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവരെ കണ്ടെത്താന്‍ പോലീസ് ബെംഗളൂരുവില്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടി.

 

കര്‍ണാടകയിലേക്കയച്ചു

കുട്ടികളെ താന്‍ കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് മഞ്ജുനാഥിനെ കസ്റ്റഡിയിലെടു്ത് കൂടുതല്‍ ചോദ്യം ചെയ്തത്.

 

English summary
Man arrested in murder case at Iritty
Please Wait while comments are loading...