കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത സ്‌കൂളിന്റെ പേരില്‍ തട്ടിപ്പ്, അധ്യാപകനാക്കാന്‍ വാങ്ങിയത് ലക്ഷങ്ങള്‍

ചിറങ്ങര സ്വദേശികളായ സഞ്ജീവ് , സഹായി സംഘമിത്ര എന്നിവരാണ് അറസ്റ്റിലായത്.

  • By മരിയ
Google Oneindia Malayalam News

ചാലക്കുടി: ഇല്ലാത്ത സ്‌കൂളിന്റെ പേരില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍. ചിറങ്ങര സ്വദേശികളായ സഞ്ജീവ് , സഹായി സംഘമിത്ര എന്നിവരാണ് അറസ്റ്റിലായത്.

'ഇവിടൊന്നും കിട്ടിയില്ല', ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്ക് എതിരെ ഇന്നസെന്റ് എംപി'ഇവിടൊന്നും കിട്ടിയില്ല', ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്ക് എതിരെ ഇന്നസെന്റ് എംപി

തട്ടിപ്പ്

ചൈതന്യ എന്ന സ്‌കൂളിന്റെ പേരിലാണ് സഞ്ജീവും കൂട്ടാളിയും തട്ടിപ്പ് നടത്തിയിരുന്നത്. സ്‌കൂളിലേക്ക് അധ്യാപകരേയും മറ്റ് സ്റ്റാഫുകളേയും നിയമിക്കുന്നുവെന്ന് പറഞ്ഞാണ് പലരില്‍ നിന്നായി പണം വാങ്ങിയത്. നിര്‍മ്മാണത്തിലിരിയ്ക്കുന്ന വലിയ കെട്ടിടങ്ങളുടെ ഫോട്ടോ എടുത്താണ് ഉദ്യോഗാര്‍ത്ഥികളെ കാണിയ്ക്കുന്നത്.

പരസ്യം

സമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും സ്‌കൂളിന്റെ പേരില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടെത്തിയ പലരില്‍ നിന്നും ലക്ഷങ്ങള്‍ ഡെപ്പോസിറ്റായി വാങ്ങി. അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപവരെയാണ് പലരില്‍ നിന്നായി വാങ്ങിയിട്ടുള്ളത്.

വ്യാജ ബിരുദം

പിജിയും എല്‍എല്‍ബിയും ഉണ്ടെന്നാണ് സഞ്ജീവ് പോലീസിനോട് പറഞ്ഞത്. ഇതിന്‍്‌റെ എല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട് പോയെന്നും ഇയാള്‍ പറയുന്നു.

 കേസ്

ചില സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിയ്ക്കുന്നവരെ നിസ്സാര കാര്യത്തിന്റെ പേരില്‍ പുറത്താക്കുന്നു. നിരവധി പേര്‍ക്ക് എതിരെ ഇയാള്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്.

English summary
Man cheated in fake schools name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X