യുവാവ് മൂന്ന് ദിവസം കിടന്നത് പോലീസ് സ്റ്റേഷനിലെ കിണറ്റിൽ !!! തണുത്ത് വിറങ്ങലിച്ച്...

വെണ്ണിക്കോട് വീട്ടില്‍ രാഹുല്‍ (29)നെയാണ് എണ്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

  • Published:
  • By:
Subscribe to Oneindia Malayalam

വര്‍ക്കല: മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിനെ പോലീസ് സ്‌റ്റേഷനിലെ കിണറ്റിന് അകത്ത് കണ്ടെത്തി. വെണ്ണിക്കോട് വീട്ടില്‍ രാഹുല്‍ (29)നെയാണ് എണ്‍പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

പരാതി

മാനസികാസ്വാസ്ഥ്യമുള്ള രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മൂന്ന് ദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് വളപ്പില്‍

അവധി ദിവസത്തില്‍ പോലീസ് സ്‌റ്റേഷന് കോമ്പൗണ്ടില്‍ രാഹുല്‍ എത്തിയിരിക്കാം എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. പ്ലാസ്റ്റിക് വടത്തിലൂടെ കിണറ്റിലേക്ക് ഇറങ്ങിയതാവാം എന്ന് കരുതുന്നു.

എണ്‍പതടിയോളം താഴ്ച്ചയില്‍

എണ്‍പതടിയോളം താഴ്ചയിലുള്ള കിണറ്റിലാണ് യുവതി ഇറങ്ങിയത്. പോലീസ് സ്‌റ്റേഷനിലേക്കും മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്കും ഉപയോഗിയ്ക്കുന്ന വെള്ളം ഈ കിണറ്റില്‍ നിന്നുള്ളതാണ്.

പമ്പിങ് തകരാറില്‍

പമ്പിങ് തകരാറില്‍ മോട്ടോര്‍ ഓണ്‍ ആക്കിയിട്ടും ടാങ്കിലേക്ക് വെള്ളം കയറാത്തതിനെ തുടര്‍ന്നാണ് കിണര്‍ പരിശോധിയക്കാന്‍ കോടതിയിലെ പ്യൂണ്‍ എല്ലാം എത്തിയത്. രാഹുല്‍ തൂങ്ങി പിടിച്ച് കിടന്നതിനെ തുടര്‍ന്ന് പൈപ്പ് ഇളകിയതിനാലാണ് വെള്ളം കയറാതിരുന്നത്.

ആശുപത്രിയില്‍

മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ പൈപ്പില്‍ തൂങ്ങി കിടന്ന രാഹുല്‍ അവശനിലയില്‍ ആണ്. മാനസികാരോഗ്യത്തിന് ചികിത്സയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇടേയാണ് രാഹുലിനെ കാണാതായത്.

English summary
Man missing for 3 Days found in well at Police Station.,he is not mentally stable.
Please Wait while comments are loading...