കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ച് കുഞ്ഞ് കീറിയെറിഞ്ഞ ലോട്ടറിയ്ക്ക് 65 ലക്ഷം

  • By Meera Balan
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: ലോട്ടറിയെടുക്കുന്ന മലയാളികള്‍ പലപ്പോഴും ഓര്‍ക്കാറുള്ള ഒരു ചിത്രമാണ് കിലുക്കം. കിലുക്കത്തിലെ കിട്ടുണ്ണിയെന്ന ഇന്നസെന്റിന്‍റെ കഥാപാത്രത്തെ ആര്‍ക്കാണ് മറക്കാനാവുക. ചിത്രത്തിന്റെ രണ്ടാമത്തെ പതിപ്പായ കിലുക്കം കിലുകിലുക്കത്തില്‍ സമ്മാനാര്‍ഹമായ ലോട്ടറി കീറികളയുന്ന കിട്ടുണ്ണിയെ ഓര്‍മ്മയില്ലേ. ഏറെക്കുറെ സിനിമയുമായി സാമ്യമുള്ള ഒരു സംഭവം കൊടുങ്ങല്ലൂരില്‍.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രജോഷ് എന്ന യുവാവിനാണ് ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യദേവത കാടക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യം മറ്റൊരു രൂപത്തില്‍ എത്തിയത്. 65 ലക്ഷത്തിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയാണ് പ്രജോഷിനടിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് സന്തോഷം ദൗര്‍ഭാഗ്യത്തിന് വഴിവച്ചത്.

Lottery

ലോട്ടറി ടിക്കറ്റ് കളിയ്ക്കുന്നതിനിടെ ഒരു വയസായ മകന്‍ കീറി കളഞ്ഞു. ഏറെ നേരം തിരഞ്ഞ ശേഷമാണ് ടിക്കറ്റിന്റെ ബാക്കി ലഭിച്ചത്. കുഞ്ഞ് നെടുകെയും കുറുകെയും ലോട്ടറി കീറിയെങ്കിലും ബാര്‍കോഡ് നശിച്ചില്ല.

ചെറിയ തുക ലഭിച്ച ലോട്ടറി ടിക്കറ്റുകള്‍ കീറിപോയാല്‍ അന്വേഷണം നടത്തി ജില്ലാതലത്തില്‍ സമ്മാനത്തുക വിതരണം ചെയ്യാറുണ്ട്.ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയില്‍ നിന്നാണ് പ്രജോഷ് സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറി വാങ്ങിയത്.

English summary
Man wins 'win win' lottery but his son torn that ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X