കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല, യുവാക്കൾക്കെതിരെ ജഡ്ജി പരാതി നൽകി !!! അറസ്റ്റ്

സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിയ്ക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി വിധിച്ചത്.

  • By മരിയ
Google Oneindia Malayalam News

മൂവാറ്റുപുഴ: തിയേറ്ററില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററിലാണ് സംഭവം. പുത്തന്‍പുര ഷമീര്‍, മരുതുങ്കല്‍ സനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പരാതിപ്പെട്ടത്

സിനിമ തുടങ്ങുന്നതിന് മുമ്പായി തിയേറ്ററില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോല്‍ യുവാക്കള്‍ എഴുന്നേറ്റ് നിന്നിരുന്നില്ല. ഇത് കണ്ട് തിയേറ്ററിന് അകത്തുണ്ടായിരുന്ന ഒരു ജഡ്ജിയാണ് പോലീസില്‍ പരാതിപ്പെട്ടത്.

അറസ്റ്റ്

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഷമീറിനേയും, സനൂപിനേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഉത്തരവ്

രാജ്യത്തെ തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിയ്ക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി വിധിച്ചത്.

മര്‍ദ്ദനം

ദേശീയഗാനം ആലപിയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കയ്യേറ്റം ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായമായവരും രോഗാസ്ഥയില്‍ ഉള്ളവരും പോലും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്.

English summary
Man won't stand up for National Anthem, Judge complaint against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X