കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന്‍റെ ആഡംബര കാറുകള്‍ ഒാടിയ്ക്കുന്നത് പൊലീസുകാരോ?

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിനെ ബെഗളൂരുവില്‍ തെളിവെടുപ്പിന് കൊണ്ടുപോയത് സംബന്ധിച്ച് വിശദീകരണം നല്‍കാനാവാതെ പൊലീസ്. പൊലീസും നിസാനമൃമും തമ്മില്‍ ഒത്തുകളിയ്ക്കുന്നുവെന്ന ആരോപണവും ശക്തിപ്പെടുകയാണ്. നിഷാമിന്റെ വാഹനത്തിലാണ് പൊലീസ് യാത്ര ചെയ്തതെന്നും ആരോപണമുണ്ട്. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തില്‍ എന്തിനാണ് നിസാമിനെ ബെംഗളൂരുവില്‍ എത്തിച്ചതെന്ന് പൊലീസ് ഇതുവരേയും വ്യക്തമാക്കിയിട്ടല്ല. നിസാമില്‍ നിന്ന് മുന്‍പ് പണം ആവശ്യപ്പെട്ട പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തില്‍ നിസാമിനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളും വാട്ട്‌സ് ആപ്പില്‍ ഉള്‍പ്പടെ പ്രചരിയ്ക്കുന്നുണ്ട്.

Nizam

നിസാമിന്റെ കാര്യത്തില്‍ പൊലീസില്‍ തന്നെ ചേരിപ്പോരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസാരിയ്ക്കാന്‍ കഴിയുമായിരുന്നിട്ടും ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാതിരുന്ന പേരാമംഗലം സിഐ ബിജുകുമാറിനെതിരെ ലോകായുക്ത കേസെടുത്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരായ തുടര്‍ നടപടികള്‍ എങ്ങും എത്തിയിട്ടില്ല.

English summary
Mangalam reported that police using Nizam's Vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X