കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദിനെതിരായ അധിക്ഷേപം; വെള്ളാപ്പള്ളിക്കെതിരെ പിണറായി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ അന്യദേശക്കാരായ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമക്കവെ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളി നൗഷാദിനെ അധിക്ഷേപിക്കുന്ന തരത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിനിടയാക്കി. വെള്ളാപ്പള്ളിയുടെ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി പറയുന്നത് ഇങ്ങനെയാണ്, അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്.

pinarayi-vijayan

കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്ന് പിണറായി വ്യക്തമാക്കി.

മുസ്ലീം ആയതുകൊണ്ടാണ് നൗഷാദിന് സര്‍ക്കാര്‍ ധനസഹായവും ജോലിയും പ്രഖ്യാപിച്ചതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. സമത്വ മുന്നേറ്റ യാത്രയ്ക്ക് ആലുവയില്‍ ലഭിച്ച സ്വീകരണത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം. വെള്ളാപ്പള്ളിക്കെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

English summary
Manhole accident kozhikode: Pinarayi hits out at Vellappally's comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X