കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് അഴുക്കുചാല്‍ ദുരന്തം: കമ്പനി കരാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

  • By Siniya
Google Oneindia Malayalam News

കോഴിക്കോട് : നഗരത്തിലെ ഓടയിലുള്ള മാലിന്യം വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ചെന്നൈ ശ്രീരാം കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

പ്രൊജക്ട് മാനേജര്‍ ശെല്‍വ കുമാര്‍, സൈറ്റ് എന്‍ജിനിയര്‍ രഘുറെഢി, സേഫ്റ്റി ഓഫീസര്‍ അലോക് ആന്റണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടനെ ഉണ്ടാവുമെന്നാണ് സൂചന. അസ്വാഭിക മരണത്തിന് കസബ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

kozhikode

തളി ജയ ഓഡിറ്റോറിയത്തിന് സമീപം സുരക്ഷാ സംവിധാനങ്ങളില്ലാതെ അഴുക്കു ചാലിലെ മാന്‍ഹോളില്‍ ഇറങ്ങിയ നരംസിംഹം, ഭാസ്‌കര്‍ എന്നി ആന്ധ്ര സ്വദേശികളും രക്ഷിക്കാനിറങ്ങിയ ഓട്ടോഡ്രൈവര്‍ നൗഷാദമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

12 അടി താഴ്ചയുള്ള മാന്‍ ഹോളില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.

English summary
manhole accident kozhikode three are arresred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X