കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദിനെതിരായ വിവാദ പരാമര്‍ശം: വെള്ളാപ്പള്ളി കുടുങ്ങുമോ? കേസെടുത്തേക്കുമെന്ന് സൂചന

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: അഴുക്കു ചാലില്‍ വീണ് രണ്ടു പേരെ രക്ഷിക്കുന്നതിനിടെ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിനെതിരായ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല.

പ്രസ്താവന അതീവ ഗൗരവകരമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ നിയമവശം പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കന്‍മാരും സിനിമാ താരങ്ങളും വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു.

വിവാദ് പ്രസ്താവന കേസെടുത്തേക്കും

വിവാദ് പ്രസ്താവന കേസെടുത്തേക്കും

നൗഷാദിനെതിരെ വിവാദ പ്രസ്താവന നടത്തിയ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തേക്കും. പ്രസ്താവന അതീവ ഗൗരവമായി കാണുമെന്നുവെന്നും നിയമവശം പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന

വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന

നൗഷാദ് മുസ്ലീം ആയതിനാലാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. സമത്വമുന്നേറ്റ യാത്ര ആലുവയില്‍ എത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. മുസ്ലീം ആയി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഹിന്ദുക്കളായതിന്റെ പേരില്‍ ആരും തിരിഞ്ഞു നോക്കിയില്ല

ഹിന്ദുക്കളായതിന്റെ പേരില്‍ ആരും തിരിഞ്ഞു നോക്കിയില്ല

അപകടത്തില്‍ മരിച്ച സംസ്ഥാന ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിന്റെ പേരില്‍ ആരും തിരഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരുന്നു.

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യണം വി എസ്

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യണം വി എസ്

നൗഷാദിനെതിരെ വിവാദ പ്രസ്താവന നടത്തിയതിനെതിരെ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കേസെടുക്കണമെന്ന് വി എം സുധീരന്‍

കേസെടുക്കണമെന്ന് വി എം സുധീരന്‍

വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണെന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ മതഭ്രാന്തനാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പറഞ്ഞു.

English summary
manhole accident ramesh chennithala may be action against to vellappalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X