കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ഹോള്‍ അപകടം; നൗഷാദിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: അഴുക്കുചാല്‍ ശുചീകരിയ്ക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിയ്ക്കുന്നതിനിടയില്‍ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. നൗഷാദിന്റെ ഭാര്യയ്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ കരുതുന്നവരുടെ കുടുംബത്തെ സംരക്ഷിയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. നൗഷാദിന്റെ കുടുംബം എന്ത് ചോദിച്ചാലും സര്‍ക്കാര്‍ നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാളിക്കടവിലെ നൗഷാദിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി നൗഷാദിന്റെ ഉമ്മയുമായും ഭാര്യയുമായും സംസാരിച്ചു.

Noushad

എറണാകുളത്ത് വച്ച് പത്രം വായിച്ചപ്പോഴാണ് നൗഷാദിന്റേത് അപകട മരണമല്ല, മറിച്ച് വിലപ്പെട്ട രണ്ട് ജീവന്‍ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയുള്ള മരണമാണെന്ന് മനസിലായത്. അതോടെ ഉടന്‍ പരിപാടി മാറ്റി രാവിലത്തെ ഫ്‌ളൈറ്റിന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപയോഗിയ്ക്കാതെ കിടക്കുന്ന കിണറുകളും മാന്‍ഹോളുകളും ശുദ്ധീകരിയ്ക്കുമ്പോള്‍ വളരെ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിയ്‌ക്കേണ്ടതുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അനന്തര നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി.

English summary
Manhole Tragedy; CM visits Noushad's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X