കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെഡീസ്... മ്മക്ക് വെടിക്കെട്ട് വേണ്ടാട്ടാ, ഡെയ്ഞ്ചറാണ്!!!'ആശുപത്രികൾ കുലുങ്ങും'തൃശൂര്കാരീടെ പോസ്റ്റ്

പൂരത്തിനായി ഒരുകൂട്ടം പേര്‍ നിലനില്‍ക്കുമ്പോള്‍ ചില തൃശൂരുകാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്.

  • By മരിയ
Google Oneindia Malayalam News

തൃശൂര്‍: ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താലാണ് വ്യാഴാഴ്ച. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും ആഹ്വാനത്തില്‍ അല്ലാതെ നടക്കുന്ന ഹര്‍ത്താല്‍ എന്തിനാണ് എന്നതില്‍ കൗതുകം ഉണ്ട്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പൂരപ്പെരുമ നിലനിര്‍ത്താനായാണ് ഇത്.

തൃശൂര്‍ പൂരം നടത്താന്‍ മതിയായ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും, ജില്ലാഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെമ്മ് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. ഉത്രാളിക്കാവ് പൂരത്തിന്റെയും, മച്ചാട്ട് മാമാങ്കത്തിന്റെയും ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. പൂരത്തിനായി ഒരുകൂട്ടം പേര്‍ നിലനില്‍ക്കുമ്പോള്‍ ചില തൃശൂരുകാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്.

മനില സി മോഹന്റെ പോസ്റ്റ്

2016 ഏപ്രിലില്‍ പുറ്റിങ്ങള്‍ ദുരന്തത്തില്ഡ 110 മനുഷ്യര്‍ കത്തി ഇല്ലാതായപ്പോള്‍ ഉത്സവങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് തൃശൂര്‍ പൂരം'പൂര്‍വ്വാധികം ഭംഗിയായി' നടത്താന്‍ വാശി കാണിച്ചവരാണ് തൃശൂരുകാരെന്ന് മനില പറയുന്നു. ക്രൂരമായ വാശിയായിരുന്നു ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ആനയും പൂരവും

പൂരവും ആനയുമാണ് തൃശൂരെന്ന് ഇവിടുത്തുകാര്‍ വിശ്വസിയ്ക്കുന്നത്രേ. മനുഷ്യത്വവും ആനത്വവുമില്ലാത്ത വ്യാജമായി അഭിമാനമാണിത്. തൃശൂര്‍കാരിയായ മനിലയ്ക്ക് സ്വന്തം നാടിന്റെ കപട അഭിമാനത്തില്‍ തെല്ലും മതിപ്പില്ല.

അപകടം

പത്തോളം ആശുപത്രികളാണ് തൃശൂര്‍ ഗ്രൗണ്ടിന് ചുറ്റും ഉള്ളത്. ഒപ്പം പഴക്കം ചെന്ന കെട്ടിടങ്ങളും. വെടിക്കെട്ടിനെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് ആരും ഓര്‍ക്കുന്ന് പോലുമില്ലെന്ന് മനില വേവലാതിപ്പെടുന്നു.

ആനകളുടെ അവസ്ഥ

മുറിവേറ്റതും കായികശേഷി ഇല്ലാത്തതുമായ ആനകളെയാണ് പൂരത്തിനായി നിരത്തി നിര്‍ത്തുന്നത്. ഇതിന്റെയെല്ലാം മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഹാജരാക്കിയിട്ടും തൃശൂരുകാര്‍ക്ക് മനസ്സിലാവുന്നില്ലെന്നും മനില ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കള്ളം പറയുന്നു

വെടിക്കെട്ടിനും ആനകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ ആചാരങ്ങളാണ് നിയന്ത്രിയ്ക്കപ്പെടുന്നതെന്ന് കള്ളം പറയുകയാണേ്രത തൃശൂരുകാര്‍.

മനസ്സിലാക്കുന്നില്ല

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവരുടെ ലക്ഷ്യം തൃശൂരുകാര്‍ തിരിച്ചറിയണമെന്നും മനില പറയുന്നു. പക്ഷേ എല്ലാം അറിഞ്ഞിട്ടും അറിയില്ലെന്ന് നടിയ്ക്കുകയാണ്. മനുഷ്യരെ ബാധിയ്ക്കുന്ന കാര്യങ്ങളൊന്നും മ്മക്ക് പ്രശ്‌നം അല്ല.വെടിക്കെട്ട് കാണണം, ആനേടെ വൃണം നോക്കി എന്തൂട്ടാ ചന്തം എന്ന് നൊണ പറയണം... അത്രയേ ഉള്ളൂ.

പറഞ്ഞ് കൊടുക്കൂ

ആനയോ, പൂരമോ ഒന്നും ഇല്ലെങ്കിലും തൃശൂര്‍കാര്‍ക്ക് ഒന്നും സംഭവിയ്ക്കില്ലെന്ന് ആരെ മ്മടെ നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കുക എന്നാണ് മനിലയുടെ സംശയം.

കമന്റ്

ചിലരെല്ലാം രൂക്ഷമായ ഭാഷയിലാണ് മനിലയുടെ നിലപാടിനെ വിമര്‍ശിച്ചിരിക്കുന്നത്. ആനയുടെയും പൂരത്തിന്റെയും ഒന്നും മഹത്വം അറിയാത്തത് കൊണ്ടാണേ്രത ഇങ്ങനെയൊക്കെ പറയുന്നത്.

ശാരദക്കുട്ടിയെ പോലുള്ള തൃശൂരുകാര്‍ മനിലയെ അഭിനന്ദിയ്ക്കുന്നു. ക്രൂരത ചെയ്ത് അതില്‍ ആനന്ദം കണ്ടെത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് തന്നെയാണ് ഇവരുടെ നിലപാട്.

English summary
Manila C Mohan's Facebook post on Thrissur Pooram goes viral. Many are Supporting but others are against this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X