കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു പിൻമാറില്ല! മൂന്ന് വോട്ടർമാരെ ഹാജരാക്കാൻ ഹൈക്കോടതിയുടെ വാറന്റ്...

കെ സുരേന്ദ്രന്റെ ഹർജിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ 259 വോട്ടർമാർക്കാണ് മൊഴി നൽകാൻ സമൻസ് അയച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പിലെ ഹർജിയുമായി ബന്ധപ്പെട്ട് മൂന്ന് വോട്ടർമാരെ നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതിയുടെ വാറന്റ്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

അവസാനത്തെ സെക്കന്റ് ഷോ കഴിഞ്ഞു, ദിലീപിന്റെ സ്വന്തം ഡി സിനിമാസ് അടച്ചുപൂട്ടി;ജീവനക്കാരുടെ പ്രതിഷേധംഅവസാനത്തെ സെക്കന്റ് ഷോ കഴിഞ്ഞു, ദിലീപിന്റെ സ്വന്തം ഡി സിനിമാസ് അടച്ചുപൂട്ടി;ജീവനക്കാരുടെ പ്രതിഷേധം

മിന്നും ജയം പ്രതീക്ഷിച്ച് വെങ്കയ്യനായിഡു; പുതിയ ഉപരാഷ്ട്രപതിയാരെന്ന് വൈകീട്ടോടെ അറിയാം....മിന്നും ജയം പ്രതീക്ഷിച്ച് വെങ്കയ്യനായിഡു; പുതിയ ഉപരാഷ്ട്രപതിയാരെന്ന് വൈകീട്ടോടെ അറിയാം....

മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്ത് നമ്പർ 43ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മർ ഫാറൂഖ്, ബൂത്ത് നമ്പർ 60ലെ വോട്ടർ ഉപ്പള സ്വദേശി ജബ്ബാർ, ബൂത്ത് നമ്പർ 85ലെ വോട്ടർ കുമ്പള സ്വദേശി മൊയ്തീൻ കുഞ്ഞി എന്നിവരെ നേരിട്ട് ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. കെ സുരേന്ദ്രന്റെ ഹർജിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ 259 വോട്ടർമാർക്കാണ് മൊഴി നൽകാൻ സമൻസ് അയച്ചത്. സമൻസ് അയച്ചിട്ടും ഹാജരാകാത്തവർക്കെതിരെയാണ് ഇപ്പോൾ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

മഞ്ചേശ്വരത്ത്...

മഞ്ചേശ്വരത്ത്...

2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രന്റെ ആരോപണം.

ഹർജി...

ഹർജി...

വ്യാപകമായി കള്ളവോട്ട് ചെയ്താണ് മുസ്ലീംലീഗ് സ്ഥാനാർത്ഥി പിബി അബ്ദുറസാക്ക് വിജയിച്ചതെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

89 വോട്ടിന്...

89 വോട്ടിന്...

അവസാന റൗണ്ട് വോട്ടെണ്ണൽ വരെ ഉദ്വേഗം നിറഞ്ഞുനിന്ന മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനാണ് കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തായത്.

ഹാജരാകാൻ....

ഹാജരാകാൻ....

വിദേശത്തുള്ളവരുടെയും മരിച്ചവരുടെയും പേരിൽ 259 കള്ളവോട്ട് ചെയ്തുവെന്നാണ് സുരേന്ദ്രൻ ഹർജിയിൽ ആരോപിച്ചിരുന്നത്. ഈ 259 വോട്ടർമാരോടും മൊഴി നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി സമൻസ്
അയച്ചിരുന്നു.

വ്യാജ ആരോപണമെന്ന്...

വ്യാജ ആരോപണമെന്ന്...

അതേസമയം, കെ സുരേന്ദ്രന്റെത് വ്യാജ ആരോപണമാണെന്നും മരിച്ചവരെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. വിദേശത്ത് പോയവരെന്ന് പറഞ്ഞവരും സുരേന്ദ്രന്റെ
ആരോപണത്തിനെതിരെ രംഗത്തെത്തി.

മൂന്നു വോട്ടർമാർക്ക്...

മൂന്നു വോട്ടർമാർക്ക്...

സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന മൂന്നു വോട്ടർമാർക്കെതിരെയാണ് ഹൈക്കോടതി ഇപ്പോൾ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മൂന്നു പേരെയും നേരിട്ട് ഹാജരാക്കാനാണ് കോടതിയുടെ നിർദേശം.

വാദം തുടരുന്നു...

വാദം തുടരുന്നു...

ബിജെപി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രന്റെ ഹർജിയിൽമേലുള്ള വാദം ഹൈക്കോടതിയിൽ തുടരുകയാണ്. വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ചും അധികം വൈകാതെ കോടതി
തീരുമാനമെടുക്കുമെന്നാണ് സൂചന.

English summary
manjeshwar election;high court issued warrant against 3 voters on k surendran's petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X