കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രൻ എംഎൽഎയാകും? മഞ്ചേശ്വരത്ത് വോട്ടിങ് ക്രമക്കേട് നടന്നു, തെളിവുകൾ കോടതിയിൽ!!

  • By Akshay
Google Oneindia Malayalam News

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിസലെ വോട്ടിങിൽ ക്രമക്കേട് നടന്നെന്നു കാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ ഹർജിയിൽ നിർണായക വഴിത്തിരിവ്. കെ സുരേന്ദ്രൻ കേടതിയിൽ തെളിവുകൾ ഹാജരാക്കിയതോടെയാണ് കേസ് കൂടുതൽ കടുത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ പോലും വോട്ട് രേഖപ്പെടുത്തി എന്നായിരുന്നു കെ സുരേന്ദ്രൻ നൽകിയ ഹർജി.

ഇതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളാണ് സുരേന്ദ്രൻ ഇപ്പോൾ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്‍റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രൻ ഹാജരാക്കിയത്. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പർ ബൂത്തിൽ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തപ്പെട്ടിരുന്നു എന്നാണ് റിട്ടേണിങ് ഓഫീസറഉം മൊഴി നൽകിയത്.

ഹർജിയിൽ തഴമ്പുണ്ട്

ഹർജിയിൽ തഴമ്പുണ്ട്

റിട്ടേണിങ് ഓഫീസറായ പിഎച്ച് സിനാജുദീന്റെ മൊഴിയോടെയാണ് തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ ഹർജിയിൽ തഴമ്പുണ്ടെന്ന നിഗമനത്തിൽ കോടതി എത്തിയത്.

വോട്ടർമാരോട് നേരിട്ട് വിശദീകരണം തേടി

വോട്ടർമാരോട് നേരിട്ട് വിശദീകരണം തേടി

റിട്ടേണിങ് ഓഫീസറെ മൊഴിയോടെ മണ്ഡലത്തിലെ ഏതാനും വോട്ടർമാരെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടാൻ കോടതി തീരുമാനിച്ചിരുന്നു.

കോടതി സമൻസയച്ചു

കോടതി സമൻസയച്ചു

കോടതി നേരിട്ട് വിശദീകരണം തേടുന്നതിന് വേണ്ടി പത്ത് പേർക്ക് കോടതി സമയൻസ് അയച്ചിരുന്നു.

ഭീഷണി മൂലം സമൻസ് എത്തിക്കാൻ കഴിഞ്ഞില്ല

ഭീഷണി മൂലം സമൻസ് എത്തിക്കാൻ കഴിഞ്ഞില്ല

എന്നാൽ എല്ലാവർക്കും സമൻസ് എത്തിക്കാൻ സാധിച്ചില്ല. ഭീഷണി മൂലമാണ് സമൻസ് എത്തിക്കാൻ സാധിക്കാത്തതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ സമൻസ് അയക്കാൻ പോലീസ് സഹായം ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

ഹാജരായത് രണ്ട് പേർ

ഹാജരായത് രണ്ട് പേർ

പത്ത് പേർക്ക് സമൻസ് അയച്ചതിൽ രണ്ട് പേർ മാത്രമാണ് ഹാജരായത്. അവർ വോട്ട് ചെയ്തിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.

കള്ളവോട്ട് നടന്നത് 259 പേരുടെ പേരിൽ

കള്ളവോട്ട് നടന്നത് 259 പേരുടെ പേരിൽ

സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ പേരില്‍ കളളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ സുരേന്ദ്രന്റെ ഹർജിയിൽ പറയുന്നത്.

സുരേന്ദ്രന്റെ പരാജയം

സുരേന്ദ്രന്റെ പരാജയം

89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.

സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാം?

സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാം?

ഹർജിയിൽ പറയുന്നത് ശരിയാണെന്ന് തെളിഞ്ഞാൽ മുസ്ലീം ലീഗ് അംഗം അബ്ദുള്‍ റസാഖിന്‍റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ,കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്തയുണ്ട്.

English summary
Manjeswaram votting fraud, more evidence out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X