ഏതോ ഒരുത്തന്‍ ഏതോ ഒരുത്തിയെ കെട്ടിയതിന് നിങ്ങള്‍ക്കെന്താ'... മഞ്ജു വാര്യര്‍ കവര്‍ ഇമേജ് മാറ്റിയപ്പോൾ

മഞ്ജു വാര്യര്‍ തന്‍റെ ഫേസ്ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ഇടുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അത്രയധികം പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

  • Published:
  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതിന് ശേഷം പിന്തുണ മുഴുവന്‍ മഞ്ജു വാര്യര്‍ക്കാണ്. അതിനിടയില്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചപ്പോള്‍ മഞ്ജു എഴുതിയ അനുസ്മരണം ഇത്തിരി വിവാദമാവുകയും ചെയ്തു.

അതിന് ശേഷം മഞ്ജു ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയിരിക്കുകയാണ്. നൃത്ത വേഷത്തില്‍ വിവിധ ഭാവത്തിലുള്ള ആറ് ഫോട്ടോകള്‍ സംയോജിപ്പിച്ചതാണ് ഇത്.

എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ ആരും അമ്പരക്കും. ദിലീപനും കാവ്യക്കും തെറിവിളിയും, മഞ്ജുവിന് കട്ട സപ്പോര്‍ട്ടും !!!

ഏതോ ഒരുത്തന്‍ ഏതോ ഒരുത്തിയെ

ഏതോ ഒരുത്തന്‍, ഏതോ ഒരുത്തിയെ കെട്ടിയതിന് ചേച്ചിയ്‌ക്കെന്താ എന്നാണ് ഒരാളുടെ ചോദ്യം. തനിച്ചല്ല, ഇനിയുള്ള ദൂരം തങ്ങളും കൂടെയുണ്ടെന്നാണ് പറയുന്നത്. ഏറ്റവും അധികം ആവര്‍ത്തിച്ച് വന്ന കമന്റുകളില്‍ ഒന്നാണിത്

മഞ്ജുവിന്റെ കഴിവുകളുടെ നീരുറവ

മറവത്തൂര്‍ കനവ് എന്ന് സിനിമയില്‍ നീരുറവ ഒളിപ്പിച്ചതുപോലെയാണത്രെ മഞ്ജുവിന്റെ കാര്യങ്ങള്‍. ആ നീരുറവ പിന്നീട് കണ്ടെത്തുമ്പോള്‍ അതില്‍ നിന്ന് വെള്ളം അണപൊട്ടിയൊഴുകുന്നതുപോലെ മഞ്ജുവിന്റെ കഴിവുകള്‍ ജനഹൃദയങ്ങളിലേക്ക് അത് ഒളിപ്പിച്ചു വച്ചവര്‍ തന്നെ ഇപ്പോള്‍ ഒഴുക്കി വിട്ടുവെന്നാണ് കണ്ടെത്തല്‍.

ക്രൂരരായ, വഞ്ചന നടത്തിയ രണ്ട് പേര്‍

ഈ ലോകത്ത്, ക്രൂരരായ, വഞ്ചന നടത്തിയ രണ്ട് പേര്‍ ആണ് മാധ്യമ ലോകം കൊട്ടിഘോഷിക്കുന്ന പുതിയ താരദമ്പതിമാര്‍ എന്നാണ് മറ്റൊരാളുടെ വിലയിരുത്തല്‍.

ആ ബാധ ഒഴിഞ്ഞുപോയതില്‍ സന്തോഷിക്കുക

ഒരിക്കലും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതായിരുന്നു മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹം എന്നാണ് വേറൊരാളുടെ അഭിപ്രായം. ആ ബാധ ഒഴിഞ്ഞുപോയതില്‍ സന്തോഷിക്കാന്‍ ഉപദേശവും നല്‍കുന്നുണ്ട്.

തോല്‍ക്കാന്‍ തയ്യാറാകാത്ത, സ്വാഭിമാനം പണയവക്കാതിരുന്ന സ്ത്രീ

തോല്‍ക്കാന്‍ തയ്യാറാകാത്ത, സ്വാഭിമാനം പണയം വയ്ക്കാതിരുന്ന സ്ത്രീത്വത്തിന്റെ പേരിലായിരിക്കും മഞ്ജുവിനെ ലോകം ഓര്‍മിക്കുക എന്നാണ് മറ്റൊരാള്‍ പറയുന്നത്.

തെറ്റിദ്ധരിച്ചവരോട് പൊറുക്കണമെന്ന്

മഞ്ജു വിവാഹമോചനത്തിന് മുതരിര്‍ന്നപ്പോള്‍ ഇതകേ ഫേസ്ബുക്ക് പേജില്‍ തെറിവിളികളുടെ പൊങ്കാലയായിരുന്നു. അന്ന് തെറിവിളിച്ചവരോട് പൊറുക്കണം എന്നാണ് മറ്റൊരാളുടെ ആവശ്യം.

അതീജിവനത്തിന്റെ മാതൃക

മഞ്ജുവിനോട് സ്‌നേഹവും ബഹുമാനവും ഇപ്പോള്‍ കൂടുന്നു എന്നാണ് മറ്റൊന്ന്. അതിജീവനത്തിന്റെ , മാന്യതയുടെ മാതൃക എന്ന നിലയില്‍ മഞ്ജുവിനെ ഓര്‍ത്ത് അഭിമാനിക്കുന്നും ഉണ്ട്.

മീനാക്ഷിയ്ക്കും ഉണ്ട് ഉപദേശം

ഒരു വട്ടമെങ്കിലും മുലപ്പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍, മാതൃത്വത്തിന്റെ വില അറിയും എങ്കില്‍ ഒരു ദിവസം എങ്കിലും ജീവിതത്തില്‍ തനിച്ചായിപ്പോയ ആ അമ്മയുടെ കൂടെ കഴിയണം എന്നാണ് മീനാക്ഷിയ്ക്കുള്ള ഉപദേശം.

ദേശീയ പുരസ്‌കാരങ്ങള്‍ വയ്ക്കാന്‍ അലമാര

20-ാം വയസ്സിലാണല്ലോ മഞ്ജു വിവാഹിതയായത്. അന്ന് മുതല്‍ സിനിമ വിടുകയും ചെയ്ത. ആ പ്രായത്തില്‍ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ ദേശീയ അവാര്‍ഡുകള്‍ വയ്ക്കാന്‍ മാത്രം ഒരു അലമാര വാങ്ങി വയ്‌ക്കേണ്ടി വരുമായിരുന്നു എന്നാണ് മറ്റൊരാള്‍ പറയുന്നത്.

ദിലീപിന്റെ ശുക്രദശ തീര്‍ന്നെന്ന്

മഞ്ജുവിനെ വിവാഹം കഴിച്ചതോടെയാണ് ദിലീപിന്റെ ശുക്രദശ തുടങ്ങിയത് എന്നാണ് ഒരാള്‍ പറയുന്നത്. ഇപ്പോള്‍ അത് തീര്‍ന്നത്രെ. ഇനി മഞ്ജുവിനാണ് ശുക്രദശ!!

ദിലീപ് അല്ലേ ശരിയെന്നും ചോദിക്കുന്നു

മകള്‍ മീനാക്ഷി ദിലീപിന്റെ കൂടെയല്ലേ പോയത്. അപ്പോള്‍ ദിലീപ് അല്ലേ ശരി എന്ന് ചോദിക്കുന്നവരുണ്ട്. ഇനിയെങ്കിലും നന്നാവാന്‍ ഉപദേശിക്കുന്നവരും ഉണ്ട്.

ആയിരത്തി അഞ്ഞൂരോളം കമന്റുകള്‍

കഴിഞ്ഞ ദിവസം ആണ് മഞ്ജു തന്റെ കവര്‍ ഫോട്ടോ മാറ്റിയത്. ഇതിനകം തന്നെ 68,000 ലൈക്കുകള്‍ കഴിഞ്ഞു. ആയിരത്തി നാനൂറിലധികം കമന്റുകളും.

ഇതാണ് മഞ്ജുവിന്റെ പോസ്റ്റ്

ഇതാണ് മഞ്ജു വാര്യരുടെ പോസ്റ്റ്.

English summary
Manju Wrrier changed her Facebook page cover image; enormous comments.
Please Wait while comments are loading...