കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിൽ തീർപ്പാകാതെ 83,091 'ജീവിതങ്ങൾ'!! പിണറായിയുടെ വികാര നിർഭര പ്രസംഗം വെറുതെയായി!

സെക്രട്ടറിയേറ്റിൽ 83,091 ഫയലുകൾ തീർപ്പാക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത് റവന്യൂ വകുപ്പിലാണ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: അധികാരമേറ്റതിനു പിന്നാലെ 2016 ‍ജൂൺ എട്ടിന് ആദ്യമായി സെക്രട്ടറിയേറ്റ് ജീവനക്കാരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം ഏറെ വികാര നിർഭരമായിരുന്നു. മുന്നിലുള്ള ഫയലുകള്‍ ഓരോന്നും ഓരോ ജീവതങ്ങളാണെന്ന് പിണറായി അന്ന് പറഞ്ഞത് മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ പിണറായിയുടെ വികാര നിർഭര പ്രസംഗം വെറും വികാരപരമായ പ്രസംഗമായി തന്നെ ഒതുങ്ങിയെന്നാണ് പുതിയ വിവരങ്ങൾ.

മുരുകമ്മയ്ക്കും മക്കൾക്കും പിണറായി ഉറപ്പ് നൽകി!! ആ ദുരന്തം ഇനി ആവർത്തിക്കില്ല!!മുരുകമ്മയ്ക്കും മക്കൾക്കും പിണറായി ഉറപ്പ് നൽകി!! ആ ദുരന്തം ഇനി ആവർത്തിക്കില്ല!!

സെക്രട്ടറിയേറ്റിൽ 83,091 ഫയലുകൾ തീർപ്പാക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത് റവന്യൂ വകുപ്പിലാണ്. ആരോഗ്യവകുപ്പാണ് തൊട്ട് പിന്നിൽ. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

 83,091 ഫയലുകൾ

83,091 ഫയലുകൾ

സെക്രട്ടറിയേറ്റിൽ തീർപ്പാകാത്ത ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളിലായി 83,091 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നിയമ സഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുന്നിൽ റവന്യൂ വകുപ്പ്

മുന്നിൽ റവന്യൂ വകുപ്പ്

റവന്യൂ വകുപ്പിലാണ് ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത്. 21, 210 ഫയലുകളാണ് റവന്യൂ വകുപ്പിൽ കെട്ടിക്കിടക്കുന്നത്. ആരോഗ്യ വകുപ്പാണ് രണ്ടാം സ്ഥാനത്തുള്ളത്. ആരോഗ്യ വകുപ്പിൽ 8002 ഫയലുകളാണ് തീർപ്പാക്കാനുള്ളത്.

കുറവ് ഫയലുകൾ

കുറവ് ഫയലുകൾ

ഭവന നിർമ്മാണ വകുപ്പിലാണ് ഏറ്റവും കുറവ് ഫയലുകൾ തീർപ്പാക്കാനുള്ളത്. 154 ഫയലുകാളാണ് ഭവന നിർമ്മാണ വകുപ്പിലുളളത്. തീരദേശം. പാർലമെന്ററി കാര്യം, സ്റ്റോഴ്സ് പർച്ചേഴ്സ്, ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം, ആയുഷ്, വിവര സാങ്കേതികം എന്നീ വകുപ്പുകളിലാണ് താരതമ്യേന കുറവ് ഫയലുകൾ ഉള്ളത്.

മൂന്നക്കത്തിൽ

മൂന്നക്കത്തിൽ

ഈ വകുപ്പുകളിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം മൂന്നക്കത്തിൽ ഒതുക്കുി. തീരദേശ വകുപ്പിൽ 248ഉം പാർലമെന്ററി കാര്യ വകുപ്പിൽ 279 ഫയലുകളും, സ്റ്റോഴ്സ് പർച്ചേസിൽ 342 ഫയലുകളും ഉദ്യോഗസ്ഥ ഭരണ പരിഷ്കാരത്തിൽ 386ഉം ആയുഷിൽ 411 ഉം വിവര സാങ്കേതികത്തിൽ 802ഉം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചിരിക്കുന്നത്.

റവന്യൂവിനും ആരോഗ്യത്തിനും പുറമെ

റവന്യൂവിനും ആരോഗ്യത്തിനും പുറമെ

റവന്യൂ വകുപ്പിനും ആരോഗ്യ വകുപ്പിനും പുറമെ വ്യവസായം(7002), ജലവിഭവം(6079), കൃഷി(5281), പട്ടിക ജാതി പട്ടിക വർഗം(4642), പൊതുമരാമത്ത്(4216), ധനകാര്യം(3645), വനം(3395), വിജിലൻസ്(2453), സാംസ്കാരികം(2373), ഊർജം(2151), ഭക്ഷ്യം(2140), മൃഗസംരക്ഷണം(2063), നിയമം(1763), പരിസ്ഥിതി(1562), ആസൂത്രണവും സാമ്പത്തിക കാര്യവും(1288), തുറമുഖം (1203) എന്നീ വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്.

സെക്രട്ടറിമാർക്ക് നിർദേശം

സെക്രട്ടറിമാർക്ക് നിർദേശം

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടെന്ന പരാതിയിൽ റിപ്പോർട്ട് നൽകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. വിസദ റിപ്പോർ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം. പികെ ശശി എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വികാര നിർഭര പ്രസംഗം

വികാര നിർഭര പ്രസംഗം

അധികാരമേറ്റതിന് പിന്നാലെ മുന്നിലുള്ള ഫയലുകളെ ജീവിതങ്ങളായി കാണണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഫയലുകളിൽ എഴുതുന്ന കുറിപ്പ് അവരിൽ ചിലരെങ്കിലും തുടർന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജീവനക്കാരെ കണ്ടപ്പോൾ

ജീവനക്കാരെ കണ്ടപ്പോൾ

അധികാരത്തിലേറിയതിനു പിന്നാലെ 2016 ജൂൺ എട്ടിന് ആദ്യമായി സെക്രട്ടറിയേറ്റ് ജീവനക്കാരെ കണ്ടപ്പോഴായിരുന്നു പിണറായിയുടെ വികാര നിർഭര പ്രസംഗം.

English summary
many files for solve in secretariate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X