നിലമ്പൂര്‍ സംഭവത്തില്‍ വ്യാജഫോട്ടോ പ്രചരിപ്പിച്ചവര്‍ കുടുങ്ങും;ജനവികാരം ഇളക്കിവിടാനെന്ന് പരാതി

കഴിഞ്ഞ വര്‍ഷം ഒകിടോബറില്‍ ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് നിലമ്പൂരിലെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്

  • Updated:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിലമ്പൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ സമീപം നിന്ന് പോലീസുകാര്‍ എടുത്ത സെല്‍ഫി എന്ന പേരില്‍ ഫോട്ടോ പ്രചരിച്ചവര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പോലീസിനും സര്‍ക്കാരിനും എതിരെ ജനവികാരം ഇളക്കി വിടാനാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പോലീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒകിടോബറില്‍ ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് നിലമ്പൂരിലെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒഡിഷയില്‍ നിന്നുള്ള ഒരു വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരുന്നു ചിത്രമെന്ന് പോലീസ് പറയുന്നു.

കൊല്ലപ്പെട്ടത്

നവംബര്‍ 24നാണ് നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോവാദികളായ കുപ്പുസ്വാമി ദേവരാജും അജിതയും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

 

സൈബര്‍ സെല്‍

വ്യാജ ഫോട്ടോ പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്ലും ഹൈടെക് സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വ്യാജ വാര്‍ത്തകള്‍

ഇത്തരം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ ഭീകരവാദത്തെ ശക്തിപ്പെടുത്തുകയാണെന്നും അവര്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യമാണെന്നും ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു.

 

പോലീസിനെതിരെ

പോലീസിനെതിരെ കടുത്ത വിമര്‍ശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചിരുന്നത്.

 

English summary
Maoist killing case; Booked over circulation of fake photo
Please Wait while comments are loading...