കരുളായിയില്‍ വീണ ചോര നാശത്തിന്റെ തുടക്കമോ, പിണറായിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി ?

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് പകരംവീട്ടുമെന്ന ഭീഷണിയുമായി സിപിഐ മാവോയിസ്റ്റുകളുടെ വാര്‍ത്താ കുറിപ്പ്. കരുളായിയില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള തുടക്കമായിരിക്കും എന്നാണ് ഭീഷണി.

  • Published:
Subscribe to Oneindia Malayalam

കല്‍പ്പറ്റ : നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് പകരംവീട്ടുമെന്ന ഭീഷണിയുമായി സിപിഐ മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പ്. വയനാട് പ്രസ്‌ക്ലബിന്റെ വാര്‍ത്താപെട്ടിയിലാണ് പത്രക്കുറിപ്പ് നിക്ഷേപിച്ചിരുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ സംഘടനയുടെ പേരില്‍ വാര്‍ത്താക്കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്. കുപ്പു ദേവരാജ്, അജിത എന്നിവരാണ് മരിച്ചത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ഭീഷണി പിണറായിക്കോ

വന്‍കിട കുത്തകകളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരെയും സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പിണറായി വിജയനും പോലീസ് മേധാവികളും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ കാട്ടിലെ ആക്രമണം എന്നാണ് ആരോപണം.

 

നാശത്തിനു തുടക്കം

നിങ്ങളുടെ തോക്കിന് ഞങ്ങളെ തളര്‍ത്താനാവില്ല.കരുളായിയില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള തുടക്കമായിരിക്കും. വിപ്ലവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അതു വെറുതെയാവാന്‍ അനുവദിക്കില്ല. പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അരുകൊലയ്ക്ക് പിന്നില്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി

പശ്ചിമഘട്ടത്തെ തകര്‍ത്തുകൊണ്ട് ജനങ്ങളുടെ കുടിവെള്ളം അടക്കം ഇല്ലാതാക്കുന്നതിനെതിരെയും ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആതിരപ്പുഴ പദ്ധതിയും വിമാനത്താവളവും അഴിമതിയും സ്വജനപക്ഷപാതവുമടക്കമുള്ള സാമൂഹ്യ വിരുദ്ധ ഇടപെടലുകള്‍ക്കുമെതിരെയും മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.

പോരാട്ടം ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി

ദളിത്, ആദിവാസി, ദരിദ്രജനവിഭാഗങ്ങളുടെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തെ മാറ്റിത്തീര്‍ക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അതിന്റെ മുന്നേറ്റത്തില്‍ നിങ്ങളുടെ സായുധ ശക്തിക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

English summary
Maoists published press release against Nilambur attack. Press release in the name of cpi maoists.
Please Wait while comments are loading...