കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെതിരെ സായുധ പോരാട്ടത്തിന് മാവോയിസ്റ്റ് തയ്യാറെടുപ്പ്!! പിന്തുണ തേടി അഗളിയിൽ!!

ജൂണിൽ മാത്രം പത്തിലേറെ തവണ അഗളി സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റുകളെ കണ്ടെന്നാണ് വിവരം. ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

  • By Gowthamy
Google Oneindia Malayalam News

കാളികാവ്: ഭരണകൂടത്തിനെതിരെ മാവോയിസ്റ്റുകൾ സായുധ പോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പോരാട്ടത്തിന് പിന്തുണ തേടി മാവോയിസ്ററുകൾ അഗളി മേഖലയിൽ തമ്പടിക്കുന്നതായും വിവരങ്ങളുണ്ട്. കേരള, തമിഴ്നാട്, കർണാടക കേഡറിലുള്ള മാവോയിസ്റ്റുകളാണ് അഗളിയിലുള്ളത്. ഒരു മാസത്തോളമായി മാവോയിസ്റ്റുകൾ ഇവിടെ ഉണ്ടെന്നാണ് വിവരം.

ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കുന്നതിനുള്ള ശ്രമവും അഗളി ഭാഗങ്ങളിലുണ്ടെന്ന് ഇന്റലിജൻസ് വ്യക്തമാക്കുന്നു. അഗളി മേഖലയുടെ ഭൂമി ശാസ്ത്രപരമായ കിടപ്പും ഗതാഗത പ്രശ്നങ്ങളും മാവോയിസ്റ്റുകളെ പിന്തുടരാൻ പോലീസിന് പ്രയാസമാകുന്നുണ്ട്. ഊരുകളിലെത്തുന്ന മാവോയിസ്റ്റുകൾ മാറി മാറി വരുന്നതിനാൽ ഇവരെ പിന്തുടരാനും പോലീസിന് കഴിയുന്നില്ല.

ജനങ്ങളുടെ പിന്തുണ തേടി

ജനങ്ങളുടെ പിന്തുണ തേടി

അട്ടപ്പാടി അഗളി മേഖലയിലെ 50ൽപ്പരം ആദിവാസി ഊരുകളിൽ മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. സായുധ പോരാട്ടത്തിന് മുമ്പ് ജനങ്ങളുടെ പിന്തുണ നേടണമെന്ന നിർദേശത്തിൻറെ ഭാഗമായിട്ടാണിത്.

ആദിവാസികളെ ചേർക്കുന്നു

ആദിവാസികളെ ചേർക്കുന്നു

ജൂണിൽ മാത്രം പത്തിലേറെ തവണ അഗളി സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റുകളെ കണ്ടെന്നാണ് വിവരം. ആദിവാസികളെ പരമാവധി സംഘടനയിൽ ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

തമിഴ് നാട്- കേരള അതിർത്തിയിൽ

തമിഴ് നാട്- കേരള അതിർത്തിയിൽ

തമിഴ്നാട്- കേരള അതിർത്തി ഗ്രാമപ്രദേശങ്ങളിലെ ആദിവാസി ഊരുകളിലാണ് മാവോവാദികൾ സന്ദർശിക്കുന്നത്. അഗളിയുമായി ചേർന്ന് കിടക്കുന്ന എടവാണി, കരുവാര, മൂലക്കൊമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മാവോയിസ്ററുകളുടെ പ്രവർത്തനം.

45 മാവോയിസ്ററുകൾ

45 മാവോയിസ്ററുകൾ

നേതൃത്വം നൽകുന്നവർ ഉൾപ്പെടെ 45 മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് വിവരം. എടവാണിയിൽ 15ഉം കരുവാരയിൽ പത്തും മൂലക്കൊമ്പിൽ പതിനഞ്ചും സായുധരായ മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് ഇന്റലിജൻസിന്റെ നിഗമനം. മൂന്നു സംഘങ്ങളിൽ പകുതി വീതം പേരാണ് കോളനി സന്ദർശിക്കാനിറങ്ങുന്നത്.

നേതൃത്വം നൽകുന്നത്

നേതൃത്വം നൽകുന്നത്

കുപ്പു ദേവരാജ് മരണപ്പെട്ടതിനു ശേഷം കേരളത്തിലെ മാവോയിസ്റ്റുകൾക്ക് നേതൃത്വം നൽകുന്ന മണിവാസകം കൂട്ടത്തിലുണ്ടെന്നാണ് സൂചനകൾ. തമിഴ്നാട് കേഡറിൽപ്പെട്ട കാളിദാസനാണ് നേതൃത്വ ചുമതല.

ആശയ വിനിമയം എളുപ്പം

ആശയ വിനിമയം എളുപ്പം

അട്ടപ്പാടി മേഖലയിൽ അടുത്തടുത്ത് ഊരുകൾ ഉള്ളതിനാൽ മാവോയിസ്റ്റുകൾക്ക് പെട്ടെന്ന് ആദിവാസികളെ കണ്ട് ആശയവിനിമയം നടത്താൻ കഴിയുന്നുണ്ട്. വയനാട്, നിലമ്പൂർ മേഖലയിലും മാവോയിസ്റ്റുകൾ സാന്നിധ്യം അറിയിക്കുന്നുണ്ട്. പോലീസിന്റെ ശ്രദ്ധ തിരിക്കലാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്.

പോലീസിന് ബുദ്ധിമുട്ട്

പോലീസിന് ബുദ്ധിമുട്ട്

അഗളി മേഖലയുടെ ഭൂമി ശാസ്ത്രപരമായ കിടപ്പും ഗതാഗത പ്രശ്നങ്ങളും മാവോയിസ്റ്റുകളെ പിന്തുടരാൻ പോലീസിന് പ്രയാസമാകുന്നുണ്ട്. ഊരുകളിലെത്തുന്ന മാവോയിസ്റ്റുകൾ മാറി മാറി വരുന്നതിനാൽ ഇവരെ പിന്തുടരാനും പോലീസിന് കഴിയുന്നില്ല.

വളരെ കരുതലോടെ

വളരെ കരുതലോടെ

വളരെ കരുതലോടെയാണ് മാവോയിസ്റ്റുകളുടെ നീക്കം. ഇതിനായി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പോരായ്മകൾ ഉപയോഗപ്പെടുത്താൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. നിലമ്പൂരിലുണ്ടായ തിരിച്ചടി പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ പരാജയമായിട്ടാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

English summary
maoists ready for armed struggle against government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X