കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീസിനെ കൊന്ന ചരിത്രം ആവര്‍ത്തിക്കില്ല; പോലീസിനെ വെടി വച്ച മാവോയിസ്റ്റുകളുടെ ഭീഷണി...

  • By വരുണ്‍
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ വനപ്രദേശത്ത് മാവോയിസ്റ്റുകള്‍ പിടിമുറുക്കുകയാണ്. അടുത്തിടെ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവയപ്പ് വരെ ഉണ്ടായി. നിലമ്പൂര്‍ കരുളായിക്കടുത്ത് നെടുങ്കയത്തായിരുന്നു പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പുണ്ടായത്. ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ആദിവാസികള്‍ക്ക് ക്ലാസുകള്‍ എടുക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു പോലീസും മാവോയ്റ്റുകളും ഏറ്റുമുട്ടിയത്.

നിലമ്പൂര്‍ പൂക്കോട്ടുംപാടം, മുണ്ടോരി, വഴിക്കടവ്, കാളികാവ് വനപ്രദേശങ്ങളില്‍ നിരവധി തവണ മാവോയിസ്റ്റ് സാനിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വഴിക്കടവ് നാടുകാണി വയനാട് അതിര്‍ത്ഥിയില്‍ സിപിഐ മാവോയിസ്റ്റ് രൂപീകരണത്തിന്റെ 12ാം വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പോലീസിനും ഭരണകൂടത്തിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മാവോയിസ്റ്റുകള്‍. പോലീസിനെ ആദ്യം വെടി വച്ചത് ഞങ്ങളാണ്, വര്‍ഗ്ഗീസിനെ കൊന്ന ചരിത്രം ആവര്‍ത്തിക്കില്ലെന്നാണ് മുന്നറിയിപ്പ്.

വെടിവയ്പ്പ്

വെടിവയ്പ്പ്

കഴിഞ്ഞ തിങ്കളാഴ്ച രാത്രി കരുളായി നെടുങ്കയം ആദിവാസികോളനിക്കടുത്ത് പോലീസിനെ വെടിവച്ചത് തങ്ങളാണെന്ന് മാവോയിസ്റ്റുകള്‍ പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

മാവോയിസ്റ്റ്

മാവോയിസ്റ്റ്

മുണ്ടക്കയത്ത് നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടി വച്ചത് തങ്ങളാണെന്നാണ് മാവോയിസ്റ്റുകളുടെ വക്താവ് അക്ബര്‍ പറഞ്ഞു.

ഭീഷണി

ഭീഷണി

നക്‌സല്‍ വര്‍ഗീസിനെ പോലീസ് ക്രൂരമായി വെടിവച്ച് കൊന്ന ചരിത്രം ആവര്‍ത്തിക്കില്ലെന്നാണ് ഭീഷണി

പോലീസ് നീക്കം

പോലീസ് നീക്കം

മാവോയിസ്റ്റുകളെ വളഞ്ഞ് വച്ച് കൊല്ലാനാണ് നീക്കം നടക്കുന്നത്. അത് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്.

കോളനികള്‍

കോളനികള്‍

പോലീസിനോടും തണ്ടര്‍ബോള്‍ട്ട് സേനയോടും വ്യക്തിപരമായി എതിര്‍പ്പില്ലെന്നും മാവോയിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ അവര്‍ കോളനികളില്‍ മദ്യവും പണവും നല്‍കി ഒറ്റുകാരെ നിര്‍ത്തിയിരിക്കുകയാമെന്നും അക്ബര്‍ പറയുന്നു

തോക്കുപയോഗിക്കുന്നു

തോക്കുപയോഗിക്കുന്നു

ആരെയും കൊല്ലുകയെന്നതല്ല ലക്ഷ്യമെന്നാണ് മാവോയിസ്റ്റ് വക്താവ് പറയുന്നത്. സ്വയരക്ഷാര്‍ത്ഥമാണ് തോക്കുപയോഗിക്കുന്നതെന്നാണ് വാദം.

കൂലിയില്ല, ചൂഷണം

കൂലിയില്ല, ചൂഷണം

ആദിവാസി കേന്ദ്രങ്ങളില്‍ ഭീഷണിപ്പെടുത്തിയല്ല സ്വാധിനമുണ്ടായത്. ആദിവാസികള്‍ക്ക് വേണ്ടി നിലകൊണ്ടിട്ടാണ്. അവരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും മാവോയിസ്റ്റ് വക്താവ് വ്യക്തമാക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Maoists have claimed responsibility for the exchange of fire between them and the police at Nilambur Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X