കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊള്ളപ്പലിശക്കാരെ നിലയ്ക്ക് നിര്‍ത്തും; പാലക്കാട് മാവോയിസ്റ്റ് ലഘുലേഖ !

  • By Vishnu
Google Oneindia Malayalam News

പാലക്കാട്: കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവര്‍ ജനങ്ങളില്‍ വിശ്വാസമുണ്ടാക്കിയെടുക്കാനുള്ള ശ്രമം തുടരുകയാണ്. പാലക്കാട് കൊള്ളപ്പലിശക്കാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ ലഘുലേഖ പുറത്തിറക്കി.

കൊള്ളപ്പലിശക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. അതിര്‍ത്ഥി പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ കൊള്ളപ്പലിശക്കാര്‍ ആഴിഞ്ഞാടുകയാണെന്നാണ് ലഖുലേഖയില്‍ പറയുന്നത്. ജില്ലയിലെ നിരവധിയിടങ്ങളില്‍ ലഖുലേഖ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Maoist Palakakd

മണ്ണാര്‍ക്കാട്, കാഞ്ഞിരം, കാഞ്ഞിരപ്പുഴ, പാലക്കയം, തച്ചമ്പാറ, പൊന്നംകോട്, മാച്ചാംതോട്, ഇടക്കുറുശ്ശി, കരിമ്പ, കല്ലടിക്കോട്, മുണ്ടൂര്‍, കോങ്ങാട് മേഖലകളില്‍ നാടന്‍ വട്ടിപ്പലിശക്കാരും തമിഴ് പലിശക്കാരും വാഹന പണമിടപാടുകാരും അഴിഞ്ഞാടുകയാണെന്നു നോട്ടീസില്‍ പറയുന്നു.

ശബരിമലയില്‍ പണം വാങ്ങി ദര്‍ശനം നടത്താം; പ്രയാര്‍ ഗോപാലകൃഷ്ണന് രാജിവയ്ക്കാന്‍ വയ്യ...ശബരിമലയില്‍ പണം വാങ്ങി ദര്‍ശനം നടത്താം; പ്രയാര്‍ ഗോപാലകൃഷ്ണന് രാജിവയ്ക്കാന്‍ വയ്യ...

100 രൂപയ്ക്ക് ആറു മുതല്‍ 15 രൂപവരെ ദിവസപ്പലിശ ഈടാക്കിയാണത്രേ കൊള്ളപ്പലിശക്കാര്‍ പണം വിതരണം ചെയ്യുന്നത്. ഇത് തടയാന്‍ സര്‍ക്കാരിനോ മറ്റു സംവിധാനങ്ങള്‍ക്കോ സാധിക്കുന്നില്ല. വേറെ വഴിയില്ലാതെ സാധാരണക്കാരായ ആളുകള്‍ കൊള്ളപ്പലിശക്കാരെ ആശ്രയിക്കുന്നു. എന്നാല്‍ കൂലിപ്പണിക്കാരായ ഇവര്‍ അമിത പലിശ നല്‍കി വലയുകയാണ്. പലിശക്കാരെക്കുറിച്ചു വ്യക്തമായി അറിയാമെന്നും ലഘുലേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലഘുലേഖയുടെ പകര്‍പ്പ് മാവോയിസ്റ്റുകള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് അയച്ചതായും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസും അന്വേഷണം തുടങ്ങി. മേഖലകളുടെ പേരുകള്‍ രേഖപ്പെടുത്തിയ ലഘുലേഖകള്‍ മാവോയിസ്റ്റുകള്‍ക്ക്‌ പൊതുജനങ്ങള്‍ക്കിടയില്‍ എത്രമാത്രം വേരുണ്ട് എന്നതിന്റെ തെളിവാണ്.

Read Also: കോളേജില്‍ പഠിക്കുന്ന മകളുണ്ട്; അവതാരകയെ കയറിപ്പിടിച്ചിട്ടില്ലെന്ന് ഹൈടെക് സെല്‍ ഉദ്യോഗസ്ഥന്‍...

ലഘു ലേഖയില്‍ ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം പരസ്യമായി മാവോയിസ്റ്റുകള്‍ രംഗത്ത് വന്നിരിക്കുന്നത് പോലീസ് ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Maoists Notice against Money lenders at Palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X