കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തിക്കും അയലയ്ക്കും പിണറായിയുടെ കേരളം വേണ്ട!മോദിയുടെ ഗുജറാത്തിലേക്ക്?പ്രിയം ചെമ്പല്ലിക്ക് മാത്രം!

മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ ഇന്ത്യയില്‍ മത്സ വരവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മത്സ്യ വരവില്‍ കേരളത്തിന് നിരാശ. തീരത്തേക്കുള്ള മത്സ്യ വരവ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചെങ്കിലും കേരളം നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതാദ്യമായിട്ടാണ് വാര്‍ഷിക മത്സ്യ വരവ് കണക്കില്‍ കേരളം നാലാം സ്ഥാനത്തേക്ക് തളളപ്പെടുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്.

 കേരളത്തില്‍ എട്ട് ശതമാനം

കേരളത്തില്‍ എട്ട് ശതമാനം

മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ ഇന്ത്യയില്‍ മത്സ വരവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ എട്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

 3.63 മില്യണ്‍ ടണ്‍

3.63 മില്യണ്‍ ടണ്‍

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 3.63 മില്യണ്‍ ടണ്‍ ആണ് 2016ലെ ഇന്ത്യയിലെ മൊത്തം മത്സ്യ വരവ്. കേരളത്തിനു പുറമെ പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ദാമന്‍ ദ്യു എന്നിവിടങ്ങളിലും മത്സ്യ സമ്പത്ത് വര്‍ധിച്ചിട്ടുണ്ട്.

 ഒന്നാം സ്ഥാനത്ത് ഗുജറാത്ത്

ഒന്നാം സ്ഥാനത്ത് ഗുജറാത്ത്

മത്സ്യ വരവില്‍ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കേരളം നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

 അയലയും മത്തിയും കുറവ്

അയലയും മത്തിയും കുറവ്

കേരളത്തിന് പ്രിയപ്പെട്ട മത്സ്യങ്ങളായ അയലയും മത്തിയും കേരളത്തിലേക്ക് എത്തുന്നത് കുറഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അയലയുടെ വരവ് മൊത്തത്തില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് കുറവാണ്. 2013 മുതല്‍ മത്തി എത്തുന്നത് കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 മത്സ്യ മേഖല ആശങ്കയില്‍

മത്സ്യ മേഖല ആശങ്കയില്‍

സംസ്ഥാനത്തെ മത്സ്യ മേഖലയെ ആശങ്കപ്പെടുത്തുന്നതാണ് പുറത്തു വന്ന കണക്കുകള്‍. 2015നെ അപേക്ഷിച്ച് അയലയുടെ വരവും കേരളത്തില്‍ കുറഞ്ഞിരിക്കുകയാണ്. 33 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

 മത്സ്യ മേഖല ആശങ്കയില്‍

മത്സ്യ മേഖല ആശങ്കയില്‍

സംസ്ഥാനത്തെ മത്സ്യ മേഖലയെ ആശങ്കപ്പെടുത്തുന്നതാണ് പുറത്തു വന്ന കണക്കുകള്‍. 2015നെ അപേക്ഷിച്ച് അയലയുടെ വരവും കേരളത്തില്‍ കുറഞ്ഞിരിക്കുകയാണ്. 33 ശതമാനം ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

 കേരളത്തിന് ആശ്വാസം

കേരളത്തിന് ആശ്വാസം

അതേസമയം 2016ല്‍ കണ്ടെത്തിയിരിക്കുന്ന വലിയ മാറ്റം ബുള്‍ ഐ(ചെമ്പല്ലി) എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ എണ്ണം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നതാണ്. 2015ല്‍ 4,691 ടണ്‍ ആയിരുന്നു ഇതിന്റെ കണക്ക്. എന്നാല്‍ ഇത് 1.3 ലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ പുള്ളി അയല കേരളത്തില്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ലിംഗം മുറിച്ചതിന്‍റെ ക്രെഡിറ്റ് സുധാകരന്!!നീച ലിംഗം മുറിക്കാന്‍ പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തിരുന്നു!കൂടുതല്‍ വായിക്കാന്‍

കുമ്മനത്തിന്റെ ധൈര്യം ചോര്‍ന്നോ!!! ജയിലില്‍ പോകാന്‍ ഇപ്പോള്‍ പേടി? പറഞ്ഞത് വിഴുങ്ങി കുമ്മനം?കൂടുതല്‍ വായിക്കാന്‍

പിറന്നാള്‍ സ്‌പെഷ്യല്‍; കണ്ടതും കാണാത്തതും തീര്‍ച്ചയായും കാണേണ്ടതുമായി മോഹന്‍ലാലിന്റെ 46 ചിത്രങ്ങള്‍...കൂടുതല്‍ വായിക്കാന്‍

English summary
Marine fish landing: In a first, Kerala slips in national rankings to fourth spot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X