കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് മാതൃഭൂമി ന്യൂസ്..! ആര്‍ത്തവത്തിന്റെ ആദ്യദിനം ഇനി മൈക്ക് കയ്യിലെടുത്ത് ഓടേണ്ട..!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: എത്രയൊക്കെ പുരോഗമനം അവകാശപ്പെടുമ്പോഴും ആര്‍ത്തവം പോലുള്ള ചിലതിനെയൊന്നും തുറന്ന് അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന സമൂഹമാണ് നമ്മുടേത്. ചൊവ്വയില്‍ കോളനി പണിയുന്നതിന് നാസ പദ്ധതിയിടുന്ന ഈ കാലത്തും ആര്‍ത്തവത്തിന്റെ അശുദ്ധിയും വിശുദ്ധിയുമൊക്കെയാണ് ചര്‍ച്ചാവിഷയം.പെണ്ണിനെ രണ്ടാം തരക്കാരി ആക്കാനുള്ള പുരുഷ മേധാവിത്വ സമൂഹത്തിന്റെ വലിയൊരു ഉപാധി കൂടി ആയിരുന്നു ആര്‍ത്തവ നാളുകളിലെ ഈ അശുദ്ധി കല്‍പ്പിക്കല്‍. പെണ്ണ് വീടിനകത്തിരുന്ന കാലത്ത് മാസത്തില്‍ ആരുമറിയാതെ പോകുന്നൊരു രഹസ്യമായിരുന്നു ആര്‍ത്തവം. ഇന്ന് കാലം മാറി. തൊഴിലിടങ്ങളിലേയും പഠനസ്ഥലങ്ങളിലേയുമെല്ലാം സാഹചര്യങ്ങള്‍ മാറി. ആര്‍ത്തവ ദിനങ്ങളിലെ സ്ത്രീകള്‍ക്ക് ഇവിടങ്ങളിലെല്ലാം പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. അത്തരമൊരു ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് വാര്‍ത്താചാനലായ മാതൃഭൂമി ന്യൂസ്.

ദിലീപിന് വേണ്ടി വിദേശത്ത് നിന്നും കള്ളപ്പണം? ബിനാമി സിനിമാക്കാരി? പുറത്ത് മഞ്ഞുമലയുടെ ഒരറ്റം മാത്രം!ദിലീപിന് വേണ്ടി വിദേശത്ത് നിന്നും കള്ളപ്പണം? ബിനാമി സിനിമാക്കാരി? പുറത്ത് മഞ്ഞുമലയുടെ ഒരറ്റം മാത്രം!

mathrubhumi

കേരളത്തില്‍ ഇതാദ്യമായാണ് ഒരു സ്ഥാപനം ആര്‍ത്തവത്തിന്റെ പരിഗണന സ്ത്രീജീവനക്കാര്‍ക്ക് നല്‍കുന്നത്. മാസമുറയുടെ ആദ്യ ദിനം ഇനി മാതൃഭൂമി ന്യൂസിലെ സ്ത്രീകള്‍ക്ക് മൈക്കെടുത്ത് വെയിലും മഴയുമെന്നു നോക്കാതെ, വേദന അടക്കിപ്പിടിച്ച് ഓടേണ്ടതില്ല. പ്രൈംടൈമുകളില്‍, ചിലപ്പോഴൊക്കെ മണിക്കൂറുകളോളം പിസിആറിലോ സ്റ്റുഡിയോയിലെ ഇരുപ്പുറപ്പിക്കേണ്ട. ആ ദിനം വീട്ടില്‍ വിശ്രമിക്കാം. ശമ്പളത്തോടു കൂടിയുള്ള അവധിയാണ് വനിതാ ജീവനക്കാര്‍ക്ക് സ്ഥാപനം നല്‍കുക. മുംബൈ ആസ്ഥാനമായ കള്‍ച്ചര്‍ മെഷീന്‍ ഡിജിറ്റല്‍ മീഡിയ കമ്പനിയാണ് രാജ്യത്ത് ആദ്യമായി വനിതാ ജീവനക്കാര്‍ക്ക് ആശ്വാസകരമായ സമാന തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

English summary
Mathrubhumi News to grant its female employees official leave on the first day of their menstrual period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X