കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പിടിക്കാന്‍ ദളിത്-മുസ്ലീം വോട്ട് ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മായാവതി

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: ദളിതരെയും സവര്‍ണരെയും കൂട്ടുപിടിച്ചുള്ള 'സര്‍വജന്‍' തിരഞ്ഞെടുപ്പ് തന്ത്രം മായാവതി മാറ്റിപ്പിടിക്കുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സവര്‍ണ്ണരെ വിട്ട് ദളിത്, മുസ്ലീം വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. 2007ലെ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 139 ഇടത്ത് സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മായാവതി തിരഞ്ഞെടുപ്പ് വിജയിച്ചത്.

Mayawati

അന്ന് ബിഎസ്പി 206 സീറ്റുകള്‍ നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2012ല്‍ സവര്‍ണ വിഭാഗങ്ങളില്‍ നിന്ന് 117 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ 60ല്‍ താഴെ ആയിരിക്കുമെന്നാണ് മായാവതിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ദളിത്, മുസ്ലീം വിഭാഗങ്ങള്‍ക്ക് പുറമേ ബ്രാഹ്മണരെയും യാദവേതര സമുദായങ്ങളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മഴവില്‍ സഖ്യമായിരുന്നു മായാവതി ഇതുവരെ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയിരുന്നത്.

എന്നാല്‍ അതില്‍ നിന്നും മാറി ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കി അവരുടെ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് മായാവതിയുടെ നീക്കങ്ങള്‍. ഇതില്‍ പ്രതിഷേധിച്ചാണ് ബിഎസ്പിയുടെ ബ്രാഹ്മണ മുഖമായ ബ്രിജേഷ് പഥക് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും സൂചനകളുണ്ട്.

English summary
Mayawati's rainbow coalition over now targeting muslims and dalits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X