കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണിന്റെ പരിപാടി പിണറായിയുടെ പ്രതിഷേധ യാത്രയാക്കി; എംബി രാജേഷിന് കിട്ടിയ ''പണി''

  • By Akshay
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് എംപി എംബി രാജേഷിന് സംഘികള്‍ കൊടുത്തത് മുട്ടന്‍ പണി. അതേ നാണയത്തില്‍ തന്നെ എംബി രാജേഷ് തിരിച്ചടിക്കുകയും ചെയ്തു. എംബി രാജേഷിന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എംബി രാജേഷിന് ''പണി'' കൊടുത്തത്. എംബി രാജേഷ് എന്ന പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ കൊച്ചിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു.

''ആര്‍എസ്എസ് ഫാസിസത്തിനെതിരെ കേരളത്തിന്‍റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ യാത്രയുടെ ഭോപ്പാലില്‍ നിന്നുള്ള ദൃശ്യം'' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. മണി രാജന്‍ വാര്യത്ത് എന്ന വ്യക്തി ഇത് ഭാരതീയം എന്ന സംഘപരിവാര്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കൊച്ചിയില്‍ സണ്ണി ലിയോണിന്‍റെ പരിപാടിയുടെ ഫോട്ടോ എടുത്ത് പോസ്റ്റിട്ട ഈ എംപിയെ എന്ത് വിളിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് മണി രാജന്‍ എംബി രാജേഷിന്‍റെ പേരില്‍ ക്രിയേറ്റ് ചെയ്ത ഫേക്ക് അക്കൗണ്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.

Facebook

എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായി എംപി തന്നെ രംഗത്ത് വരികയായിരുന്നു. സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ് എന്ന് എംബി രാജേഷ് എംപി പറഞ്ഞു. എന്‍റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്‌ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍ എന്ന് എംബി രാജേഷ് പറഞ്ഞു.

English summary
MB Rajesjh's comment about fake facebook account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X