കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദപുരത്ത് ഒരു അയിത്തവുമില്ല; എല്ലാം രാഷ്ട്രീയ മുതലെടുപ്പ്, ഇത് അപകടകരമായ തീക്കളിയെന്ന് എംപി!!

  • By അക്ഷയ്
Google Oneindia Malayalam News

പാലക്കാട്: ഗോവിന്ദപുരം അംബേദ്ക്കർ കോളനിയിൽ വാർത്തകളിൽ പറയുന്നതുപോലെയുള്ള പ്രശ്നങ്ങളില്ലെന്ന് എംബി രാജേഷ് എംപി. ചെറിയ പ്രശ്നം രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് വലുതാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇരു സമുദായങ്ങളെയും നേരിട്ട് കണ്ട് സംസാരിച്ചശേഷം വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹം ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ഗോവിന്ദപുരം അംബേദ്ക്കർ കോളനിയിൽ അയിത്തം നിലനിൽക്കുന്നുവെന്ന വാർത്ത വന്നിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കളാണ് വലിയ പ്രശ്നമാക്കി മാറ്റിയതെന്ന് എംപി പറഞ്ഞു. വ്യത്യസ്ത ജാതിയിൽപെട്ട യുവാവും യുവതിയും പ്രണയിച്ച് വിവഹിതരായതോടെയാണ് സംഘർഷം ആരംഭിച്ചത്. അതിന്റെ വാശിമൂലമുണ്ടായ വാശിയും വിദ്വേഷവുമാണ് ഒറ്റപ്പെട്ട പ്രശ്നങ്ങളെ അയിത്തവും തൊട്ടുകൂടായ്മയുമായി പർവ്വതീകരിക്കാൻ ഇടയാക്കിയത്.

പരസ്യ ചർച്ച

പരസ്യ ചർച്ച

നെന്മാറ നിയമസഭാമണ്ഡലത്തിലെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ഈ കോളനി. ഇരുവിഭാഗം ആളുകളുമായി ഞങ്ങൾ തുറന്ന് സംസാരിച്ചു. പരസ്യമായും മാധ്യമപ്രവർത്തകരുടെയും ക്യാമറകളുടെയും സാന്നിധ്യത്തിലായിരുന്നു ജനങ്ങളുമായി സംസാരിച്ചത്. ഇരു കൂട്ടരും അവർക്ക് പറയാനുളളത് തുറന്നു പറയുകയും ചെയ്തു.

അതിശയോക്തിപരമായ പ്രചരണം

അതിശയോക്തിപരമായ പ്രചരണം

ആളുകൾക്കിടയിലുണ്ടാകുന്ന ഏത് തർക്കത്തിനും ജാതിയുടെ നിറമുണ്ടാക്കുന്ന ഒരു സ്ഥിതിയിവിടെയുണ്ട്. എന്നാൽ, ടാങ്കിൽ നിന്ന് വെള്ളമെടുക്കുന്നതിനും ചായക്കടയിലും അയിത്തം പുലർത്തുന്നു എന്നത് അതിശയോക്തിപരമായ പ്രചരണമായിരുന്നു.

കുട്ടികൾ പഠിക്കുന്നത് ഒരുമിച്ച്

കുട്ടികൾ പഠിക്കുന്നത് ഒരുമിച്ച്

സ്‌ക്കൂളിലും അംഗനവാടിയിലുമെല്ലാം ജാതീയമായ വേർതിരിവില്ലാതെ കുട്ടികൾ ഒരുമിച്ചിരുന്നു പഠിക്കുന്നു എന്നതും പ്രചരണങ്ങൾ അതിശയോക്തിപരമാണ് എന്നതിന് തെളിവാണ്. കുടിവെള്ള സംഭരണിയിൽ രണ്ട് ടാപ്പ് സ്ഥാപിച്ചത് ജാതീയമായ വേർതിരിവിന്റെ ഉദാഹരണമായിട്ടാണല്ലോ പ്രചരിപ്പിച്ചത്. എന്നാൽ, രണ്ട് ടാപ്പുകളിൽ നിന്നും ജാതിവ്യത്യാസമില്ലാതെ വെള്ളമെടുക്കാറുണ്ടെന്ന് ഇരുകൂട്ടരും പരസ്യമായി സമ്മതിക്കുകയുണ്ടായി.

രാഷ്ട്രീയക്കാർ അവസരം മുതലെടുത്തു

രാഷ്ട്രീയക്കാർ അവസരം മുതലെടുത്തു

ഒന്നര മാസം മുമ്പ് വ്യത്യസ്ത ജാതികളിൽപെട്ട യുവതിയും യുവാവും പ്രണയിച്ച് വിവാഹിതരായതോടെയാണ് കലഹവും സംഘർഷവും ആരംഭിച്ചത്. അതിന്റെ ഫലമായുണ്ടായ വാശിയും വിദ്വേഷവുമാണ് ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ അയിത്തവും തൊട്ടുകൂടായ്മയുമായി പർവ്വതീകരിക്കാൻ ഇടയാക്കിയത്. അവസരം മുതലെടുത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ച ചില ശക്തികൾ നിർഭാഗ്യവശാൽ പ്രശ്‌നം ആളിക്കത്തിക്കാനുള്ള ഇടപെടലാണ് നടത്തിയത്. കുറച്ചുകൂടി അവധാനത പുലർത്തിയിരുന്നെങ്കിൽ മാധ്യമങ്ങൾക്ക് ആ കെണിയിലകപ്പെടാതെ സൂക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അയിത്തമില്ലെന്ന് അവർ തന്നെ പറയുന്നു

അയിത്തമില്ലെന്ന് അവർ തന്നെ പറയുന്നു

പറയുന്നത് പോലെ അയിത്തമോ വിവേചനമോ ഇല്ലെന്ന് ഞങ്ങളോട് പറഞ്ഞവരിൽ ചക്ലിയ സമുദായാംഗങ്ങളായ ധാരാളം പേർ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ സമുദായത്തിൽപ്പെട്ട കാളിമുത്തു എന്ന യുവാവ്, താൻ വർഷങ്ങൾക്കു മുമ്പ് മിശ്ര വിവാഹിതനായതാണെന്നും തനിക്കിതുവരെ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നും പറയുകയുണ്ടായി. രാഷ്ട്രീയ തർക്കത്തെ അയിത്തമായി ദുർവ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്ന് കാളിമുത്തുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നു.
എന്തായാലും പ്രശ്‌നം പരിഹരിക്കണമെന്നും സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കണമെന്നുമുള്ള ഞങ്ങളുടെ നിർദ്ദേശത്തോട് ഇരുകൂട്ടർക്കും പൂർണ്ണ യോജിപ്പായിരുന്നു.

അവർ വീടുകളിലേക്ക് മടങ്ങാൻ തയ്യാറാണ്

അവർ വീടുകളിലേക്ക് മടങ്ങാൻ തയ്യാറാണ്

സ്വന്തംവീടുകളിൽ നിന്ന് മാറി ക്ഷേത്രപരിസരത്ത് കഴിയുന്ന പരാതിക്കാരെ ഞങ്ങൾ അങ്ങോട്ട് ചെന്ന് കാണുകയുണ്ടായി. അവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ പൂർണ്ണസംരക്ഷണവും അവരുന്നയിച്ച വീട്, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിഹാരവും ഉറപ്പു കൊടുത്തപ്പോൾ വീടുകളിലേക്ക് മടങ്ങാൻ അവർ സന്നദ്ധരായി എന്നും എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയക്കാരുടേത് അപകടകരമായ തീക്കളി

രാഷ്ട്രീയക്കാരുടേത് അപകടകരമായ തീക്കളി

വളരെ സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യർക്കിടയിലെ പ്രശ്‌നങ്ങളെ മൂർച്ചിപ്പിച്ച് ജാതീയ ചേരിതിരിവാക്കി മാറ്റി ഒരു പ്രദേശത്തെ സമാധാനവും സ്വസ്ഥതയും കെടുത്തുന്ന രാഷ്ട്രീയമുതലെടുപ്പ് അപകടകരമായ തീക്കളിയാണ്.

കോട്ടം പാവപ്പെട്ടവർക്ക്

ശത്രുതയും വിദ്വേഷവും വളർത്തുമ്പോൾ നഷ്ടം ഉണ്ടാവുന്നത് അവിടത്തെ ഇരുഭാഗത്തുമുള്ള മിക്കവാറും പാവപ്പെട്ട മനുഷ്യർക്കാണ്. അതാണ് ഞങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. 19 ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ചക്കുള്ള സാഹചര്യമൊരുക്കാമെന്ന ഞങ്ങളുടെ ഉറപ്പ് സന്തോഷത്തോടെയാണ് അവർ അംഗീകരിച്ചത്.

English summary
MB Rajesh's facebook post about Govindapuram Ambedkar colony casteism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X