കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണം ദിലീപിന് അനുകൂലമാക്കാൻ അമ്മ ശ്രമിക്കുന്നു; ഡബിൾ റോൾ വേണ്ടെന്ന വനിത കമ്മീഷൻ!

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മീഷൻ.

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വനിത കമ്മീഷൻ. അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ അമ്മ ശ്രമിക്കുന്നത് അപലപനീയമാണെന്ന് വനിത കമ്മീഷൻ അഭിപ്രായപ്പെട്ടു. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

സിനിമയിലെ പെണ്‍കൂട്ടായ്മയുടെ പരാതി വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കും. ഇന്നസെന്റിന്റേയും മുകേഷിന്റേയും സംസാര രീതി തെറ്റാണെന്നും വനിതാ കമ്മിഷന്‍ വ്യക്തമാക്കി. നേരത്തെ, നടിക്കെതിരെ ദിലീപിന്റേയും, സലിംകുമാറിന്റേയും ഭാഗത്ത് നിന്നുമുണ്ടായ പരാമര്‍ശങ്ങളേയും ജോസഫൈന്‍ വിമര്‍ശിച്ചിരുന്നു. നടിയെ അക്രമിക്കുന്നതിന് തുല്യമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. പ്രതിയും നടിയും സുഹൃത്തുക്കളാണെന്ന പരാമര്‍ശം നിഗൂഢമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു.

/news/kerala/tp-senkumar-s-order-on-actress-case-175318.html

നടിക്കെതിരായ ആക്രമണം: പോലീസും രണ്ട് തട്ടില്‍, അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നും അറിയുന്നില്ല???നടിക്കെതിരായ ആക്രമണം: പോലീസും രണ്ട് തട്ടില്‍, അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നും അറിയുന്നില്ല???

നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില് നിഗൂഢതയുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നു. നടിയുടെ പേര് പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ജോസഫൈന്‍ അറിയിച്ചിരുന്നു. അമ്മ ജനറൽബോഡി മീറ്റിങിനു ശേഷം നടന്ന വാരൿത്ത സമ്മേനത്തിലെ താരങ്ങളുടെ പെരുമാറ്റങ്ങളെ കുറിച്ച് രൂക്ഷ വിമർശനമായിരുന്നു അമ്മയ്ക്ക് ഉള്ളിലുള്ള താരങ്ങൾ തന്നെ ഉന്നയിച്ചിരിക്കുന്നത്.

English summary
MC Josaphine against Dileep and AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X