കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം വിലപോയില്ല; എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

Google Oneindia Malayalam News

കൊച്ചി: അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ത്തിന് മുഖ്യമന്ത്രിയുടെ ഇടപെടലിലും ഫലമില്ല. തിങ്കളാഴ്ച ജില്ലാ കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

കാസര്‍കോട് നിന്നും മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുന്നുണ്ടായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് പോലീസ് തടഞ്ഞത്. കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു.

EKM Court

മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരാകുന്നത് പ്രശ്‌നമുണ്ടാകുമെന്ന് ആഭിഭാഷകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷണറുടെ നടപടി. തീവ്രവാദവുമായി ബന്ധമുള്ള കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സംഘര്‍ഷ സാധ്യത സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വളപ്പിന് പുറത്ത് റോഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാമെന്ന് കമ്മീഷണര്‍ അറിയിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ച് ചേര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വീണ്ടും അഭിഭാഷകരെ തടഞ്ഞത്.

English summary
Media bans in Eranakulam district court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X