കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഐസിസ് തലവൻ കാസർകോട് സ്വദേശി! കശ്മീർ വിഘടനവാദി നേതാക്കൾ കൊണ്ടോട്ടിയിൽ!

കേരളത്തിൽ നിന്നും നിരവധി യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ റാഷിദ് പദ്ധതിയിട്ടിരുന്നതായും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഐസിസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഏകോപിപ്പിക്കുന്നതും കാസർകോട് സ്വദേശിയാണെന്ന് റിപ്പോർട്ട്. ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിലുള്ള കാസർകോട് പടന്ന സ്വദേശി അബ്ദുൾ റാഷിദാണ് സംസ്ഥാനത്ത് ഐസിസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദിലീപിന് തലചുറ്റലും ഛർദ്ദിയും! കാവ്യയെക്കുറിച്ചുള്ള ടെൻഷനും തറയിൽ കിടക്കുന്നതും പ്രശ്നമാകുന്നു......ദിലീപിന് തലചുറ്റലും ഛർദ്ദിയും! കാവ്യയെക്കുറിച്ചുള്ള ടെൻഷനും തറയിൽ കിടക്കുന്നതും പ്രശ്നമാകുന്നു......

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും;'ആയുധങ്ങൾക്ക്' മൂർച്ച കൂട്ടി പ്രതിപക്ഷം!ഒരു എംഎൽഎ ജയിലിൽ...നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും;'ആയുധങ്ങൾക്ക്' മൂർച്ച കൂട്ടി പ്രതിപക്ഷം!ഒരു എംഎൽഎ ജയിലിൽ...

കേരളത്തിൽ നിന്നും നിരവധി യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ റാഷിദ് പദ്ധതിയിട്ടിരുന്നതായും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഷജീർ അബ്ദുള്ള കൊല്ലപ്പെട്ടതിന് ശേഷമാണ് റാഷിദ് സംസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത ബാസിൽ ഷിഹാബിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലെ ഐസിസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

മൂന്നു പേർ...

മൂന്നു പേർ...

ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ബാസിൽ ഷിഹാബ്, കോയമ്പത്തൂർ ഉക്കടം സ്വദേശി ആസാദ് നഗറിൽ മുഹമ്മദ് അബ്ദുള്ള, കോട്ടൈപുത്തൂരിൽ അബ്ദുറഹിമാൻ എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.

ചോദ്യം ചെയ്യുന്നു...

ചോദ്യം ചെയ്യുന്നു...

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി പിടികൂടിയ യുവാക്കളെ എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാസമ്പന്നരെ...

ലക്ഷ്യമിട്ടിരിക്കുന്നത് വിദ്യാസമ്പന്നരെ...

കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെയും, പഴയകാല സിമി പ്രവർത്തകരെയും ഐസിസിൽ ചേർക്കാനാണ് റാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിട്ടിരുന്നത്.

കശ്മീർ നേതാക്കൾ കേരളത്തിൽ...

കശ്മീർ നേതാക്കൾ കേരളത്തിൽ...

ഇതിനിടെ, കശ്മീർ വിഘടനവാദി നേതാക്കൾ കേരളത്തിലെത്തിയിരുന്നതായും എൻഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പാർലമെന്റ് ആക്രമണ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട എസ്എആർ ഗീലാനി കൊണ്ടോട്ടിയിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായും ആലപ്പുഴയിൽ കുറച്ചു ദിവസം താമസിച്ചതായും എൻഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്.

അന്വേഷണം...

അന്വേഷണം...

കശ്മീർ വിഘടനവാദി നേതാക്കൾ കേരളത്തിലെത്തിയത് എൻഐഎ ഗൗരവത്തോടെയാണ് കാണുന്നത്. ഒരു പ്രത്യേക സംഘടനയുടെ നിർദേശപ്രകാരമാണ് ഗീലാനി കേരളത്തിലെത്തിയത്. ഇതുസംബന്ധിച്ചും ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മതംമാറ്റത്തിലും...

മതംമാറ്റത്തിലും...

ഈ പ്രത്യേക സംഘടനുമായി ബന്ധമുള്ള ആറു പേർ നേരത്തെ എൻഐഎയുടെ പിടിയിലായിരുന്നു. അടുത്തകാലത്തുണ്ടായ ചില മതംമാറ്റങ്ങളിലും ഈ സംഘടന നേതൃപരമായ പങ്ക് വഹിച്ചിരുന്നു.

സാക്കിർ നായിക്കിന്റെ പ്രസംഗം...

സാക്കിർ നായിക്കിന്റെ പ്രസംഗം...

സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളിലൂടെയാണ് യുവാക്കളെ പ്രധാനമായും ഐസിസിലേക്ക് ആകർഷിച്ചിരുന്നത്. ആലപ്പുഴയിലെ റെയ്ഡിൽ നിന്നും സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളുടെ നിരവധി സിഡികളാണ് എൻഐഎ
കണ്ടെടുത്തത്.

English summary
media report about isis leader in kerala and nia inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X