കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തെങ്ങും പുറത്തിറങ്ങില്ല?1000 വീടുകൾ നിർമ്മിച്ചു നൽകുന്ന ദിലീപിന്റെ 'സുരക്ഷിതഭവനം' അവതാളത്തിലായി

55 കോടി രൂപ ചിലവ് വരുന്ന 'സുരക്ഷിത ഭവനം' പദ്ധതിയിൽ 1000 വീടുകൾ നിർമ്മിച്ചു നൽകാനാണ് ജിപി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ദേശിച്ചിരുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ നടൻ ദിലീപിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലായി. ദിലീപിന്റെ അച്ഛന്റെ സ്മരണയ്ക്കായി ആരംഭിച്ച ജിപി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫാൻസ് അസോസിയേഷനടക്കമുള്ള വിവിധ സംഘടനകളുടെ സഹകരണത്തോടെയായിരുന്ന ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കിയിരുന്നത്.

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...

ബിജെപിക്കാർ മാത്രമല്ല! കണ്ണൂരിൽ കള്ളപ്പണവുമായി പിടിയിലായത് സിപിഎം ക്രിമിനൽ സംഘം! നേതാക്കളിലേക്കും?ബിജെപിക്കാർ മാത്രമല്ല! കണ്ണൂരിൽ കള്ളപ്പണവുമായി പിടിയിലായത് സിപിഎം ക്രിമിനൽ സംഘം! നേതാക്കളിലേക്കും?

55 കോടി രൂപ ചിലവ് വരുന്ന 'സുരക്ഷിത ഭവനം' പദ്ധതിയിൽ 1000 വീടുകൾ നിർമ്മിച്ചു നൽകാനാണ് ജിപി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ദേശിച്ചിരുന്നത്. ഇതിൽ മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി അർഹരായവർക്ക് കൈമാറിയിരുന്നു. മറ്റു മൂന്നു വീടുകളുടെ താക്കോൽ ദാന ചടങ്ങ് ദിലീപിന്റെ സൗകര്യം നോക്കി സംഘടിപ്പിക്കാനിരിക്കെയാണ് നടിയെ ആക്രമിച്ച കേസിൽ താരം അകത്തുപോയത്.

കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് 'പറക്കുന്നു'! രണ്ടാംഘട്ട ട്രയൽ റൺ വെള്ളിയാഴ്ച മുതൽ,ഇനി മഹാരാജാസ് വരെകൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് 'പറക്കുന്നു'! രണ്ടാംഘട്ട ട്രയൽ റൺ വെള്ളിയാഴ്ച മുതൽ,ഇനി മഹാരാജാസ് വരെ

ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതിഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

എന്നാൽ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ പരിധിയിൽ ഫാൻസ് അസോസിയേഷന്റെയും ജിപി ട്രസ്റ്റിന്റെയും ഇടപാടുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഫാൻസ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഈ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് ബ്ലേഡ്, ക്വട്ടേഷൻ മാഫിയകളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നിരുന്നുവെന്നും മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജിപി ചാരിറ്റബിൾ ട്രസ്റ്റ്...

ജിപി ചാരിറ്റബിൾ ട്രസ്റ്റ്...

അച്ഛന്റെ സ്മരണയ്ക്കായാണ് ദിലീപ് ജിപി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. ഫാൻസ് അസോസിയേഷൻ അടക്കമുള്ള വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരുന്നു ജിപി ട്രസ്റ്റ് ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കിയിരുന്നത്.

സുരക്ഷിത ഭവനം...

സുരക്ഷിത ഭവനം...

സുരക്ഷിത ഭവനം എന്ന പേരിൽ 1000 വീടുകൾ നിർമ്മിച്ചു നൽകുന്നതായിരുന്ന ജിപി ട്രസ്റ്റിന്റെ പ്രധാന പദ്ധതി. ഇതിൽ മൂന്നു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി അർഹരായവർക്ക് നൽകിയിരുന്നു.

താരം അകത്തായതോടെ...

താരം അകത്തായതോടെ...

മറ്റു മൂന്നു വീടുകളുടെ താക്കോൽ ദാനം നടക്കാനിരിക്കെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായത്. ഇതോടെ ട്രസ്റ്റിന്റെ പദ്ധതികൾ അനിശ്ചിതത്വത്തിലായി. പദ്ധതിയുടെ ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞതായാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിരവധി അപേക്ഷകൾ...

നിരവധി അപേക്ഷകൾ...

സുരക്ഷിത ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകാനായി ഏകദേശം 35000 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ നിന്നും ജില്ല തിരിച്ച് മുൻഗണന പട്ടികയും തയ്യാറാക്കിയിരുന്നു.

അന്വേഷണവും...

അന്വേഷണവും...

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളോടൊപ്പം ജീവകാരുണ്യ പദ്ധതികളെ കുറിച്ചും, ഫാൻസ് അസോസിയേഷനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

മാഫിയ ബന്ധമെന്ന്...

മാഫിയ ബന്ധമെന്ന്...

ഫാൻസ് അസോസിയേഷനുകളിൽ ഉൾപ്പെട്ട ചിലരെല്ലാം ബ്ലേഡ്, ക്വട്ടേഷൻ മാഫിയകളുമായി ബന്ധമുള്ളവരാണെന്ന ആരോപണവും ശക്തമായിരുന്നു. കാര്യമായ ജോലിയോ വരുമാനമോ ഇല്ലാത്ത പലരും ആഢംബര ജീവിതം നയിക്കുന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

റിപ്പോർട്ട് നൽകാറില്ല...

റിപ്പോർട്ട് നൽകാറില്ല...

സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഈ സംഘടനകൾക്ക് ആദായ നികുതിയിളവ് നേടാനായിട്ടുണ്ടെന്നും മംഗളം വാർത്തയിലുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും എല്ലാ വർഷവും രജിസ്ട്രാർ ഓഫീസുകളിൽ സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ മിക്ക ഫാൻസ് അസോസിയേഷനുകളും റിപ്പോർട്ടുകൾ സമർപ്പിക്കാറില്ല.

English summary
media report; dileep's charity works meets uncertainty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X