കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനം; 20 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാകാമെന്ന് മാനേജ്‌മെന്റ്

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഇരുപത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ പഠിപ്പിക്കാന്‍ തയാറാണെന്നും 30 ശതമാനം സീറ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍. മെഡിക്കല്‍ സീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച യിലാണ് മാനേജ്‌മെന്റ് ഇങ്ങനെ ഒരു നിര്‍ദേശം വച്ചത്. പ്രവേശന തര്‍ക്കം പരിഹരിക്കാന്‍ മെഡിക്കല്‍ പ്രവേശനത്തിന് നാല് തരം ഫീസ് ഘടനയാണ് മാനേജ്‌മെന്റുകള്‍ മുന്നോട്ട് വെക്കുന്നത്.

സര്‍ക്കാര്‍ മുന്നോട്ട് വച്ച ചില ഉപാധികള്‍ പരിഗണിക്കാവുന്നതാണെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ പറഞ്ഞു.ഏകീകൃത ഫീസ്, പ്രവേശനാധികാരം എന്നിവയില്‍ കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. അമ്പത് ശതമാനം സീറ്റുകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെയുള്ള ആനുകൂല്യത്തോടെ വിട്ടു നല്‍കണമെന്ന് യോഗത്തില്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Medical

സര്‍ക്കാരും മാനേജ്‌മെന്റും തമ്മില്‍ ധാരണയായി എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് അലോട്ട്‌മെന്റിലേക്ക് പോകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഫീസിന്റെ കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി യോജിക്കനായില്ലെങ്കില്‍ കോളേജുകളുടെ വരവ് ചെലവ് കണക്കാക്കി ജെയിംസ് കമ്മറ്റിയെകൊണ്ട് ഫീസ് നിര്‍ണ്ണയിക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കേണ്ടി വരും. ഇത് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.

English summary
Medical admissions: Managements put forth four-tier fee structure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X