കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ എംഎല്‍എമാര്‍ക്കെന്താ ഇത്രയും രോഗങ്ങളോ...?

Google Oneindia Malayalam News

തിരുവനന്തപുരം: നമ്മുടെ നാട്ടിലെ എംഎല്‍എമാര്‍ ഒരുവിധം എല്ലാവരും എല്ലായിപ്പോഴും സജീവമാണ്. വലിയ രോഗങ്ങള്‍ ബാധിച്ചവരെ കുറിച്ചെല്ലാം വാര്‍ത്തകളും വരാറുണ്ട്.

എന്നാല്‍ വിവരാവകാശ രേഖകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും! നമ്മുടെ എംഎല്‍എമാരും അവരുടെ ആശ്രിതരും എല്ലാം വലിയ ചികിത്സാ ചെലവ് വരുന്ന രോഗങ്ങള്‍ക്ക് അടിമകളാണോ...?

Niyamasabha

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് എംഎല്‍എമാരുടെ ചികിത്സയ്ക്കായി നല്‍കിയത് നാല് കോടി ഇരുപത്തിയാറായിരത്തി പതിനൊന്നായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് രൂപയാണ്. മിക്കവരും ചികിത്സ തേടിയിട്ടുള്ളത് സംസ്ഥാനത്തിന് പുറത്തോ അല്ലെങ്കില്‍ രാജ്യത്തിന് തന്നെ പുറത്തോ ആണ്.

മേല്‍ പറഞ്ഞ കണക്ക് എംഎല്‍എമാരുടെ മാത്രമാണ് കെട്ടോ... സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ ചെലവ് അതില്‍ പെടില്ല.

നമ്മുടെ നാട്ടിലെ പൊതുജനാരോഗ്യ സംവിധാനം ഏറെ പുകള്‍പെറ്റതാണ്. എന്നിട്ടും നമ്മുടെ ജനപ്രതിനിധികള്‍ക്ക് അതില്‍ വിശ്വാസമില്ലെന്നാണോ ഇത് തെളിയിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് വിശ്വാസമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ എങ്ങനെ വിശ്വാസം അര്‍പ്പിയ്ക്കും!

തോമസ് ചാണ്ടി എംഎല്‍എ ആണ് ചികിത്സാ ചെലവ് ഇനത്തില്‍ ഏറ്റവും അധികം പണം പറ്റിയിട്ടുള്ളത്. 1,91,14,366 രൂപ. തൊട്ടുപിറകിലുണ്ട് സിപിഐയുടെ എംഎല്‍എ ആയ സി ദിവാകരന്‍. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവ് 12,09,824 രൂപയാണ്. സിഎഫ് തോമസ് ഒമ്പത് ലക്ഷത്തില്‍ അധികവും, ഇപി ജയരാജന്‍ ആറര ലക്ഷത്തിലധികം ചികിത്സയ്ക്കായി പറ്റിയിട്ടുണ്ട്.

English summary
Medical expense of Kerala MLAs exceeds 4 crore rupees: RTI document.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X