ഹിജാബ് ധരിച്ചതിന് രജിസ്‌ട്രേഷന്‍ നിഷേധിച്ചു,കൊച്ചിന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപടി വിവാദത്തില്‍

ചെവിയും കഴുത്തും മറച്ച ചിത്രത്തിന്റെ പേരില്‍ കൊച്ചിന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ അസോസിയേഷനാണ് രജിസ്‌ട്രേഷന്‍ നിഷേധിച്ചത്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ച ഫോട്ടോയുടെ പേരില്‍ മലയാളി യുവതിക്ക് ബിഎച്ച്എംഎസ് രജിസ്‌ട്രേഷന്‍ നിഷേധിച്ചതായി ആരോപണം. അരൂര്‍ സ്വദേശിനി ആസിയ ഇബ്രാഹിമിനാണ് ചെവിയും കഴുത്തും മറച്ച ചിത്രത്തിന്റെ പേരില്‍ കൊച്ചിന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ അസോസിയേഷന്‍ രജിസ്‌ട്രേഷന്‍ നിഷേധിച്ചത്.

Read Also: കോപ്പിയടി ആരോപിച്ച് പരിഹാസവും ഭീഷണിയും?പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഇസ്ലാമിക ആചാര പ്രകാരം ശിരോവസ്ത്രം ധരിച്ച ഫോട്ടോയാണ് ആസിയ കൊച്ചിന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ അസോസിയേഷനില്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചത്. എന്നാല്‍ ചെവിയും കഴുത്തും വ്യക്തമാകുന്ന ഫോട്ടോ മാത്രമേ സ്വീകരിക്കു എന്നായിരുന്നു കൗണ്‍സില്‍ ഉദ്യോഗസ്ഥരുടെ നിലപാട്. മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങളില്‍ ഇങ്ങനെയൊരു നിബന്ധനയില്ലെന്ന് വാദിച്ചതിന് ശേഷം അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഹിജാബ് ധരിച്ച ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നാണ് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

പഠിച്ചത് തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടിലെ എംജിആര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോയമ്പത്തൂര്‍ മാര്‍ട്ടിന്‍ ഹോമിയോപതിക് കോളേജില്‍ നിന്നാണ് യുവതി ബിഎച്ച്എംഎസ് കോഴ്‌സ് പൂര്‍ത്തീകരിച്ചത്.

ആദ്യം അപേക്ഷ സ്വീകരിച്ചില്ല...

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കൊച്ചിന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹിജാബ് ധരിച്ച ഫോട്ടായായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ചെവിയും കഴുത്തും വ്യക്തമാക്കാത്ത ഫോട്ടോ സ്വീകരിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

നിയമമില്ല...

എന്നാല്‍ ചെവിയും കഴുത്തും വ്യക്തമാകുന്ന ഫോട്ടോ രജിസ്‌ട്രേഷന് വേണമെന്ന നിബന്ധനയില്ലെന്നാണ് യുവതി വാദിച്ചത്. മതവിശ്വാസം അനുസരിച്ചുള്ള വസ്ത്രധാരണം തന്റെ മൗലികാവകാശമാണെന്നും യുവതി പറഞ്ഞു.

അപേക്ഷ സ്വീകരിച്ചു...

ഒടുവില്‍ അപേക്ഷ സ്വീകരിക്കാന്‍ കൊച്ചിന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ അസോസിയേഷന്‍ തയ്യാറായെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

ഹിജാബ് ധരിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ പോരാട്ടം...

മുസ്ലീം പെണ്‍കുട്ടികള്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ മതേതര ഭാരത്തിന് അപമാനമാണെന്നും, ഹിജാബ് ധരിച്ച ഫോട്ടോ ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

English summary
Muslim girl's medical registration application refused by cochin medical association.
Please Wait while comments are loading...