കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബീഫിന് നിരോധനം? അല്ല, പക്ഷേ ഇനി കിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ബീഫ് കിട്ടാന്‍ വലിയ പാടാണ്. എന്നാല്‍ കേരളത്തിലെ അവസ്ഥ എന്താണെന്നറിയാമോ... പേരിന് പോലും കിട്ടാത്ത അവസ്ഥ. അതിന് തീരെ കിട്ടാത്ത അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.

ആഗസ്റ്റ് മൂന്ന് മുതല്‍ കേരളത്തില്‍ ബീഫ് കിട്ടില്ല. കാരണം കന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ദോവധ നിരോധനമോ ഒന്നും അല്ല. ഇറച്ചിക്കടകള്‍ അനിശ്ചിതകാല സമരത്തിലാണ്.

Beef Fry

തമിഴ്‌നാട്ടില്‍ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നത് നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കന്നുകാലികളെ അനധികൃതമായും നിയവിരുദ്ധമായും കടത്തുന്നു എന്നാരോപിച്ച് പിടിച്ചെടുക്കുകയാണ് എന്നാണ് ആക്ഷേപം.

ഇതോടെ ജൂലായ് 19 മുതല്‍ തമിഴ്‌നാട്ടിലെ കന്നുകാലി വ്യാപാരികള്‍ സമരം തുടങ്ങി. സമരം തുടങ്ങിയതോടെ കാലിവരവ് നിലച്ചു. കേരളത്തില്‍ മാട്ടിറച്ചി വില കുത്തനെ ഉയര്‍ന്നു. ഹോട്ടലുകളില്‍ ബീഫ് കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോള്‍.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഇറച്ചിക്കടകളുടെ ഉടമകളും തമിഴ്‌നാട്ടിലെ കന്നുകാലി വ്യാപാരികളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതിന് ശേഷമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

English summary
Meet retailers of Kerala on strike from August 3.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X