കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനകിയ്ക്കായി ആങ്ങളമാർ വെയിൽ കൊള്ളുന്നു; 'ആട്ടിൻകാട്ടങ്ങൾക്ക്' വേറെ പണിയില്ലേ എന്ന് സോഷ്യൽ മീഡിയ

ഹാളിനുള്ളില്‍ എഴുതുന്ന ജാനകിയ്ക്ക് കോളേജില്‍ സംരക്ഷണമേകാനെത്തിയ ആങ്ങളമാണ് തന്നെയാണ് ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ സദാചാര പൊലീസിംഗിന് വിധേയയാക്കി എന്ന് പരാതിപ്പെട്ട ജാനകി രാവണിന് സംരക്ഷണയുമായി യുവാക്കള്‍. ഹാളിനുള്ളില്‍ എഴുതുന്ന ജാനകിയ്ക്ക് കോളേജില്‍ സംരക്ഷണമേകാനെത്തിയ ആങ്ങളമാണ് തന്നെയാണ് ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടത്.

എത്തിയവരുടെ മെയില്‍ ഷോവനിസ്റ്റ് ആറ്റിറ്റിയൂഡിനെ കുറ്റപ്പെടുത്തകയാണ് ഫേസ്ബുക്കില്‍ നിരവധിപ്പേര്‍. ചാനലുകളിൽ അടക്കം വന്നിരുന്ന എസ്എഫഐയുടെ കള്ളത്തരങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച പെൺകുട്ടികളാണ് ജാനകിയും സൂര്യ ഗായത്രിയും എന്നിട്ട് ഇവരുടെ സംരക്ഷകരായി ചിലർ എത്തിയിരിക്കുന്നത് ഇരട്ടത്തപ്പാണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ അസ്മിന എന്ന ജാനകി രാവണന് എന്തിനാണ് സംരക്ഷണം എന്നാണ് ചോദ്യം. സ്വന്തം അവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള പെണ്‍കുട്ടിയാണ് ജാനകി. അവളെ സംരക്ഷിക്കാന്‍ അവള്‍ക്ക് തന്നെ അറിയില്ലെ എന്നാണ് ചിലരുടെ ചോദ്യം.

കോളേജില്‍ പോയ 'പെങ്ങള്‍ക്ക്' സംരക്ഷണവുമായി ഇറങ്ങി, ക്ലാസ് റൂമിന് പുറത്ത് മസിലും കാണിച്ച് നില്‍ക്കുന്നവരെ പുച്ഛിക്കുന്നവരാണ് കൂടുതലും. മസിലുകള്‍ കാവലുണ്ടെന്നൊക്കെ പറയുമ്പോല്‍ ഒരുമാതിരി വിജയ് പടം പോലുണ്ടെന്നാണ് പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ സുജിത്ത് ചന്ദ്രന്റെ പോസ്റ്റ്.

രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു യുവാവിനും ആണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മര്‍ദ്ദം ഏറ്റത്. എന്നാല്‍ ആങ്ങളമാര്‍ സംരക്ഷണം ഏറ്റെടുത്തത് ഒരാളുടേത് മാത്രമാണ്, ജാനകി രാവണന്റേത്. അതെന്താ സൂര്യ ഗായത്രിക്ക് സംരക്ഷണം വേണ്ടെ എന്നാണ് ചിലരുടെ ചോദ്യം.

സ്വയം സംരക്ഷിക്കാനറിയാത്തവരാണ് പെണ്‍കുട്ടികള്‍ എന്ന ധാരണ വെച്ച് പുലര്‍ത്തുന്നത് കൊണ്ടാണ് ചിലര്‍ സ്വയം സംരക്ഷണം ഏറ്റെടുത്ത് മുന്നോട്ട് വന്നതെന്നാണ് ചിലരുടെ പോസ്റ്റ്. എന്നിട്ടും സൂര്യ ഗായത്രിയെ എന്ത് കൊണ്ടാണ് പെങ്ങളായി കണക്കാക്കാത്തത് എന്നും ചോദ്യം.

'ആട്ടിന്‍കാട്ടം'

വെയില്‍ കൊണ്ട് കിടക്കുന്ന ആട്ടിന്‍കാട്ടത്തോടാണ് ആങ്ങളമാരുടെ കാവലിനെ അനുപമ മോഹന്‍ ഉപമിച്ചിരിക്കുന്നത്. #ആങ്ങളെ, #ആട്ടിന്‍കാട്ടം എന്നീ ടാഗുകളും അനുപമ ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

സംരക്ഷണം ആവശ്യപ്പെട്ടോ...

ജാനകി ആവശ്യപ്പെട്ടിട്ട് ആണോ ആങ്ങളമാര്‍ കാവലിന് ഇറങ്ങിയത് എന്ന് വ്യക്തമല്ല. അങ്ങനെ ആവാന്‍ വഴിയില്ലെന്ന് ജാനകിയുടെ കൂട്ടുകാര്‍ പറയുന്നത്

English summary
Few Men Started to guard Janaki Raman, Social Media asks, Does women are not capable of protecting themselves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X