കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പു തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യും, വെള്ളാപ്പള്ളിയെ വി എസ് പൂട്ടുമോ ?

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന തട്ടിപ്പുകള്‍ തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് എ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി 1015 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വി എസ്സിനോടുള്ള മറുപടിയായി മംഗളം ഒാണ്ർലൈനിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

velalppalli

പിന്നോക്ക വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയുള്ള ഇടപാടില്‍ 600 കോടി രൂപയോളം രൂപ വെള്ളാപ്പള്ളി കൈപ്പറ്റിയതായും വി എസ് ആരോപിച്ചു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വി എസ്.

എസ് എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ നടത്താന്‍ വെള്ളാപ്പള്ളി 600 രൂപ കോഴ വാങ്ങി. ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ അധ്യാപിക- അനധ്യാപക നിയമനങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുമാണ് കോഴ വാങ്ങിയത്. 20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് തന്റെ പക്കലുണ്ടെന്നും വി എസ് പറഞ്ഞു.

English summary
micro finance scam,vellappalli replied to vs achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X