കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിജയെ ചവിട്ടിയത് എസ്‌ഐ സുനില്‍കുമാര്‍ തന്നെ ;സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു, ദൃക്‌സാക്ഷിയുണ്ട്!!

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: ഡിജിപി ഓഫീസിന് മുന്നിലെ പോലീസ് നടപടിക്കിടെ വിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ചവിട്ടിയത് മ്യൂസിയം എസ്‌ഐ സുനില്‍ കുമാറാണെന്ന് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മിനി. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഡിജിപി ഓഫിസിനു മുന്നിലെ പൊലീസ് നടപടിക്കിടെ മഹിജയ്ക്ക് പരുക്കേറ്റത് മിനി ശരീരത്തില്‍ വീണിട്ടാണെന്ന സിപിഎം വാദത്തെ ചോദ്യം ചെയ്യുകയായിരുന്നു അവര്‍. താന്‍ വീണത് മഹിജയുടെ ശരീരത്തിലല്ലെന്നും മ്യൂസിയം എസ്‌ഐ സുനില്‍ കുമാര്‍ ചവിട്ടിയത് തന്റെ കണ്‍മുന്നില്‍ വച്ചായിരുന്നെന്നും മിനി പറഞ്ഞു.

കൊലയാളികള്‍

കൊലയാളികള്‍

നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം നടന്നിട്ട് 110 ദിവസങ്ങള്‍ തികയുകയാണ്. കൊലയാളികളെ ആരെയും ഇതുവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് മിനി പറഞ്ഞു.

 സര്‍ക്കാര്‍

സര്‍ക്കാര്‍

എല്ലാം ചെയ്തു കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശരിയാണ്, കോളെജ് മാനെജ്‌മെന്റിനു വേണ്ടി ചെയ്യാവുന്നതൊക്കെ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മിനി പറഞ്ഞു.

 കുറ്റപത്രം സമര്‍പ്പിക്കണം

കുറ്റപത്രം സമര്‍പ്പിക്കണം

പ്രതികള്‍ക്ക് ഇനി ജാമ്യം കിട്ടാതിരിക്കണമെങ്കില്‍ കേസ് പുനരന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സമരത്തില്‍ പങ്കെടുത്തവരുടെ ബന്ധുത്വം ചോദ്യം ചെയ്യുന്നത് ജനാധിപത്യ നിയമങ്ങളെ കശാപ്പ് ചെയ്യുന്നതിനാണെന്നും മിനി പറഞ്ഞു.

 എസ്‌ഐ സുനില്‍ കുമാര്‍

എസ്‌ഐ സുനില്‍ കുമാര്‍

ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസ് മര്‍ദിച്ചതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മ്യൂസിയം എസ്‌ഐയാണ് ദേഹത്തു ചവിട്ടിയതെന്നു ശ്രീജിത്ത് പറഞ്ഞത്.

 ജിഷ്ണുവിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യുക

ജിഷ്ണുവിന്‍റെ ഘാതകരെ അറസ്റ്റ് ചെയ്യുക

ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക, പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ഗൂഢാലോചനാ കേസ് പിന്‍വലിക്കുക, എല്ലാ സ്വാശ്രയ കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 20ന് ആരംഭിച്ച ജനാധിപത്യ സംരക്ഷണ ക്യാംപയ്ന്‍ നടക്കുകയാണ്. ഇതിനിടയില്‍ കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മിനി ഇക്കാര്യം പറഞ്ഞത്.

English summary
Mini's statement about Jishnu Pranoy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X