കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍:എളമരം കരീം

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: കോഴിക്കോട്ടെ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന്റെ കാര്യത്തില്‍ താന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം. തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച സുബൈര്‍ പെണ്‍വാണിഭക്കേസിലും ചെക്ക് കേസിലും പ്രതിയാണെന്നും കോണ്‍ഗ്രസ്സുകാരനാണെന്നും എളമരം കരീം ആരോപിച്ചു.

ഖനനാനുമതിയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തായ്ന്‍ തയ്യാറാണ്. കേന്ദ്ര ഖനി വകുപ്പാണ് ചക്കിട്ടപാറിയില്‍ ബെല്ലാരി കമ്പനിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഖനനാനുമതിക്കുള്ള അപേക്ഷ തന്റെ മുന്നില്‍ വന്നിട്ടില്ല. തന്റെ ഭരണകാലത്ത് വ്യവസായ വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് ഖനനം സംബന്ധിച്ച കത്ത് നല്‍കിയത് നിയപ്രകാരം തന്നെയാണെന്നും കരീം പറഞ്ഞു.

Elamaram Kareem

എല്‍ഡിഎഫിന്റെ കാലത്തെ ഇടപാടുകള്‍ മാത്രം കാണുകയും യുഡിഎഫിന്റെ കാലത്തെ ഇടപാടുകള്‍ കാണാതിരിക്കുകയും ചെയ്യുന്നത് പച്ചയായ രാഷ്ട്രീയം മാത്രമാണ്. യുഡിഎഫ് സര്‍ക്കാരാണ് ഇരുമ്പയിര് സര്‍വ്വേക്കുള്ള അനുമതി കാലാവധി നീട്ടിക്കൊടുത്തത്. അത് ആരും പരിശോധിക്കുന്നില്ല. ഇത് തനിക്കെതിരെ രാഷ്ട്രീയമായി ഉന്നയിക്കുന്ന ആരോപണം മാത്രമാണ്.

സുബൈര്‍ ആരോപിക്കുന്ന നൗഷാദ് തന്റെ ബന്ധുവാണ്. അകന്ന ബന്ധു. എന്നാല്‍ നൗഷാദുമായി യാതൊരു ഇടപാടും ഇല്ല. ഭരണത്തില്‍ ഇടപെടാന്‍ ബാഹ്യശക്തികളെ അനുവദിക്കുന്ന രീതി എല്‍ഡിഎഫില്‍ ഇല്ല. സുബൈറും നൗഷാദും തമ്മിലുള്ള തര്‍ക്കത്തില്‍ തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണ്- കരീം പറഞ്ഞു.

നൗഷാദ് എന്തെങ്കിലും ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കണം. നൗഷാദും സുബൈറും തമ്മിലുള്ളത് പണമിടപാട് തര്‍ക്കമാണ്. സുബൈര്‍ നാട്ടിലെ ഒരു കോണ്‍ഗ്രസ്സുകാരനാണ്. പെണ്‍വാണിഭക്കേസിലും ചെക്ക് കേസുകളിലും ഒക്കെ പ്രതിയായ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ വാര്‍ത്തയായി കൊടുക്കുന്നത് ശരിയല്ല. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമായിരുന്നു-കരീം പറഞ്ഞു.

പാലക്കാട്ട് സിപിഎം സംസ്ഥാന പ്ലീനത്തിനിടയിലാണ് എളമരം കരീം വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. തനിക്കെതിരെ ആരോപണം ഉയര്‍ത്തി പാര്‍ട്ടി പ്ലീനത്തിന്റെ അജണ്ട മാറ്റാമെന്ന് ആരും കരുതേണ്ടെന്നും കരീം പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ശക്തമായി ആവശ്യപ്പെട്ടത് കൊണ്ടാണ് ഖനനാനുമതി വിഷയത്തില്‍ എളമരം കരീം വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പറയപ്പെടുന്നു.

English summary
Mining sanction: Ready to face any enquiry says Elamaram Kareem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X