കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷനില്‍ എടാ, പോടാ വിളി വേണ്ട! ചീത്തവിളിയും പാടില്ല, പിന്നെ? സുധാകരന്‍ പറയുന്നത്

പോലീസ് സ്‌റ്റേഷനില്‍ എടാ പോടാ വിളി പാടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. പണ്ട് ഇതൊക്കെ ചെയ്തിരുന്നുവെന്നും എന്നാല്‍ ചിലര്‍ ഇപ്പോഴും ഇതൊക്കെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ എടാ പോടാ വിളി പാടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. പണ്ട് ഇതൊക്കെ ചെയ്തിരുന്നുവെന്നും എന്നാല്‍ ചിലര്‍ ഇപ്പോഴും ഇതൊക്കെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ അവസാനിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പള്‍സര്‍ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ ഉന്നയിച്ച വാദങ്ങളെയും അദ്ദേഹം പരിഹസിച്ചു. ഏതോ അഭിഭാഷകന്‍ ഉപദേശിച്ചിട്ടാണ് സുനി കോടതിയിലെ പ്രതിക്കൂട്ടില്‍ കയറി നിന്നതെന്ന് സുധാകരന്‍ പറയുന്നു. എന്നാല്‍ പോലീസ് അവിടെ നിന്ന് പിടികൂടുകയായിരുന്നു. 99 ശതമാനം പേരും ഇതിനെ അനുകൂലിച്ചതായി അദ്ദേഹം പറഞ്ഞു.

g sudhakaran

എന്നാല്‍ ശരിയല്ലെന്നാണ് ചിലര്‍ പറയുന്നതെന്നും അദ്ദേഹം. വക്കീലായതു കൊണ്ട് നിയമത്തിനു മുകളിലല്ലെന്നും ജഡ്ജി ഉണ്ടെങ്കിലേ അത് കോടതിയാവുകയുള്ളൂവെന്നും സുധാകരന്‍ പറയുന്നു.

ജഡ്ജി പറയാതെ ആര്‍ക്കും പ്രതിക്കൂട്ടില്‍ നില്‍ക്കാനാവില്ലെന്നും അക്രമം നടത്തിയിട്ട് ഓടിക്കയറി നില്‍ക്കാനുള്ളതല്ല പ്രതിക്കൂടെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് പോലീസ് കെട്ടിപ്പിടിച്ച് പ്രതിയെ പിടിക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും സുധാകരന്‍ പരിഹസിച്ചു.

English summary
minister g sudhakaran against police.says about good behaviour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X