കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെന്ത് ജാതി ! നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി ജി സുധാകരന്‍

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക്‌ കത്തിക്കുന്നിതിനും പ്രാര്‍ത്ഥന നടത്തുന്നതിനുമെതിരെ വമിര്‍ശനമുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരുവിധ പ്രാര്‍ത്ഥനനയും പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിളക്ക് കൊളുത്തരുതെന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാനും കുറേ പേരുണ്ടാകും. ബ്രാഹ്മണ മേധാവത്വമുള്ളവരാണ് ഇതിനെ ചോദ്യം ചെയ്യുന്നതെന്നും സുധാകരന്‍ തുറന്നടിച്ചു. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റേതായിരിക്കുമെന്നും ജി സുധാകരന്‍ ആരോപിച്ചു.

G Sudhakaran

സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു പ്രാര്‍ത്ഥനയും പാടില്ലെന്നാണ് തന്റെ പക്ഷമെന്ന് സുധാകരന്‍ പറഞ്ഞു. കാരണം ഭരണഘടനയ്ക്ക് ജാതിയില്ല, മതമില്ല. ഗവണ്‍മെന്റ് പരിപാടിയില്‍ ഒരു മതത്തിന്റെയും ഒരു പാട്ടും പാടികൂട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. സര്‍ക്കാര്‍ പരിപാടിയില്‍ നിലവിളക്ക് കൊളുത്തേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: എം സ്വരാജിന് ഉളുപ്പില്ല, ഒരു സിപിഎം നേതാവ് എന്തേ ഇങ്ങനെ ആയിപ്പോയെന്ന് ബിനോയ് വിശ്വം !

സ്‌കൂളുകളിലും കോളെജുകളിലും നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്‌ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ല. രാവിലെ അസംബ്ലിയില്‍ പറയേണ്ടത്‌ നമുക്ക് ജാതിയില്ല എന്നാണ്. ഒരു സ്‌കൂള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികളെ വിളിച്ചുകൊണ്ട് വന്നിട്ട് ഏതെങ്കിലും പഴയ ഒരു ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ്. അംഗമൊന്നും ഞാന്‍ പറയുന്നില്ല. എന്തിനാണിതെന്നാണ് സുധാകരന്റെ ചോദ്യം.

പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിവാദമാകുന്നു...പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിവാദമാകുന്നു...

ഈ വര്‍ണനയില്‍ എന്ത് അര്‍ത്ഥമാണ് ഇതിനുള്ളത്? സ്‌കൂളിന്റെ ഉദ്ഘാടനത്തിന് ദേവിയുടെ അംഗപ്രത്യംഗ വര്‍ണന എങ്ങനെയാണ് അവരുടെ ഭാവിയെ സഹായിക്കുന്നത് ? പഴഞ്ചനും ഫ്യൂഡലിസ്റ്റിക്കുമായിട്ടുളള ആവര്‍ത്തനങ്ങളാണിവയെല്ലാം. ഇതൊക്കെ ചോദ്യം ചെയ്യുന്നത് ഒരു ബ്രാഹ്മണ മേധാവിത്വം തന്നെയാണ്. ജാതിക്കും വിവേചനത്തിനുമെതിരെയായിരിക്കണം സ്‌കൂളുകളില്‍ പറയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Minister G Sudhakaran Speech about Lighting Nilavilakku and Prayer in government program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X