കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കുട്ടികളിതെന്ത് ഭാവിച്ചാ; ബെംഗളൂരുവിലേക്ക് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനികളുടെ കയ്യില്‍ ഒരുലക്ഷം രൂപ!

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: വീട്ടുകാരോട് പിണങ്ങി അയല്‍വാസികളായ കൂട്ടുകാരികള്‍ വീട്ടില്‍ നിന്ന് കിട്ടിയ പണവുമെടുത്ത് ഒളിച്ചോടി. പത്താം ക്ലാസുകാരിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും നാട് വിട്ടത് ബെംഗളൂരുവേക്കാണ്. ഒരു ലക്ഷം രൂപയുമായാണത്രേ രണ്ട് പേരും നാട് വിട്ടത്. ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരം ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തിയത്.

കൂട്ടനാട് എടത്ത്വ സ്വദേശികളായ പെണ്‍കുട്ടികളാണ് വീട്ടുകാരോട് പിണങ്ങി നാട് വിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

Girl

വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികള്‍ ഓട്ട പിടിച്ച് ചങ്ങാനാശേരിയലിലെത്തി. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്കും. തിരുവനന്തപുരത്ത് നിന്നാണ് ഇരുവരും ബെംഗളൂരുവിലേക്ക് വണ്ടി കയറിയത്. ഇവരില്‍ ഒരാളുടെ കയ്യില്‍ ഒരുലക്ഷം രൂപയുണ്ടായിരുന്നു.വീട്ടിലെ വാഹനം വിറ്റ കാശില്‍ നിന്നാണ് പണം എടുത്തതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു.

Read Also: ബാര്‍കോഴ കേസ് അട്ടിമറിച്ചവര്‍ കുടുങ്ങും; കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്....

പത്താം ക്ലാസില്‍ പടിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ സ്‌കൂളില്‍ നിന്ന് അന്വേഷിച്ചപ്പോഴാണ് ഒളിച്ചോട്ടവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ബെംഗളൂരുവിലുണ്ടെന്ന് മനസിലാക്കിയ പോലീസ് അങ്ങോട്ട് തിരിച്ചു.

ഇരുവരുടെയും സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളുടെ ഫോണ്‍ ഉപയോഗിച്ചാണ് പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ബെംഗളൂരു ട്രാന്‍സ്‌പോര്‍ട് ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കുട്ടകളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരികെ ആലപ്പുഴയിലെത്തിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങില്ലെന്നാണ് ഇരുവരും പറയുന്നത്.

മാണി കുടുങ്ങും ? കേസ് ഡയറി തിരുത്തിച്ച് ബാര്‍കോഴ കേസ് അട്ടിമറിച്ചത് മുന്‍ ഡയറക്ടര്‍ !മാണി കുടുങ്ങും ? കേസ് ഡയറി തിരുത്തിച്ച് ബാര്‍കോഴ കേസ് അട്ടിമറിച്ചത് മുന്‍ ഡയറക്ടര്‍ !

പോലീസ് വിദ്യാര്‍ത്ഥിനികളെ ആലപ്പുഴയിലെ മഹിളാ മന്ദിരത്തിലാക്കി. ഇരുവരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം വീട്ടിലെത്തിക്കുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുട്ടകളുടെ മാതാപിതാക്കള്‍ എത്തിയിട്ടും ഇരുവരും വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ല.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Missing girls from Kuttanad caught in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X