കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലി കശാപ്പ് നിരോധനം, റംസാന്‍ വ്രതം ആരംഭിക്കുന്ന ദിവസം, ദുരുദ്ദേശമുണ്ടെന്ന് എംഎം ഹസന്‍

രാജ്യത്തെ കന്നുകാലികളുടെ കശാപ്പ് നിരോധനം ഭരണഘടന വിരുദ്ധവും മൗലീകാവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ കന്നുകാലികളുടെ കശാപ്പ് നിരോധനം ഭരണഘടന വിരുദ്ധവും മൗലീകാവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍. റംസാന്‍ വ്രതം ആരംഭിക്കുന്ന അന്ന് തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശാപ്പിനായി ഇനി മുതല്‍ പശുക്കളെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. മാംസത്തിന് വേണ്ടി കന്നുകാലികളെ അറക്കരുതെന്നും കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകണമെന്നാണ് പുതിയ നിയമം. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

hassan

കച്ചവടത്തില്‍ കാര്‍ഷിക ആവശ്യത്തിന് വേണ്ടിയാണ് കന്നുകാലികളെ വാങ്ങുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും പറയുന്നുണ്ട്. മതാചാര പ്രകാരം കന്നുകാലികളെ ബലി കൊടുക്കാനും പാടില്ലെന്നും ഉത്തരവിലുണ്ട്.

English summary
MM Hassan about beef ban in india.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X