കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പോകരുത്,വീട്ടിലിരിക്കണമെന്ന് ഹസന്‍!നേതാവിനെ പൊരിച്ച് പെണ്‍കുട്ടി

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയേറ്റെടുത്തത്.

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസിയുടെ താത്ക്കാലിക പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ എംഎം ഹസന്‍ വിവാദത്തില്‍. ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞതാണ് ഹസനെ വിവാദത്തിലാക്കിയത്. തിരുവനന്തപുരത്ത് യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാദ്ധ്യമ ക്യാമ്പില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍ കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയേറ്റെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിഎം സുധീരന്‍ രാജിവെച്ച ഒഴിവിലാണ് എഐസിസി എംഎം ഹസനെ താത്കാലിക പ്രസിഡന്റായി നിയമിച്ചത്. ഹസനെ ചുമതലയേല്‍പ്പിച്ചതില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ചുമതലയേറ്റെടുത്ത് രണ്ടാം ദിവസമാണ് ഹസന്‍ പുതിയ വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

യുവ മാധ്യമ ക്യാമ്പില്‍...

യുവ മാധ്യമ ക്യാമ്പില്‍...

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് ഹസന്‍ ആര്‍ത്തവത്തെ സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ഹസന്റെ പരാമര്‍ശത്തെ ക്യാമ്പില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ ഹസന്‍ പരുങ്ങുകയും ചെയ്തു.

യുവതിയുടെ മറുചോദ്യം...

യുവതിയുടെ മറുചോദ്യം...

അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ യുവ മാധ്യമ ക്യാമ്പില്‍ പറഞ്ഞത്. എന്നാല്‍ ഹസന്‍ ഇതുപറഞ്ഞതോടെ ക്യാമ്പില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ഹസനോട് പരസ്യമായി കയര്‍ത്തു.

ഹസന്‍ പരുങ്ങി...

ഹസന്‍ പരുങ്ങി...

അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകരുതെന്ന് പറഞ്ഞ ഹസനോട്, എന്ത് അശുദ്ധിയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്നാണ് ക്യാമ്പില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി ചോദിച്ചത്. ചോദ്യം കേട്ട ഹസന്‍ ആദ്യം പരുങ്ങിയെങ്കിലും പിന്നീട് സംസാരം തുടര്‍ന്നു.

ക്ഷേത്രങ്ങളില്‍ പോകരുത്...

ക്ഷേത്രങ്ങളില്‍ പോകരുത്...

പെണ്‍കുട്ടിയുടെ ചോദ്യത്തിന് ശേഷവും, അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുന്നതാണ് നല്ലതെന്നും ഹസന്‍ പറഞ്ഞു. അശുദ്ധി ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന മുന്‍നിലപാടിലും ഹസന്‍ ഉറച്ചുനിന്നു.

തിരുത്താതെ ഹസന്‍...

തിരുത്താതെ ഹസന്‍...

രക്തത്തിനാണ് അശുദ്ധിയെങ്കില്‍ അതേ രക്തമാണ് താങ്കളുടെ ശരീരത്തിലുള്ളതെന്നും ചോദ്യം ചോദിച്ച പെണ്‍കുട്ടി വാദിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വാദത്തിന് ശേഷവും ഹസന്‍ തന്റെ നിലപാട് തിരുത്താന്‍ തയ്യാറായില്ല.

English summary
MM Hassan's comment about menses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X