കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിക്കുള്ള മാന്യത പോലും വിഎസ്സിനില്ല..!! മൂന്നാറില്‍ ആഞ്ഞടിച്ച് എംഎം മണി..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് എംഎം മണി. ഭൂമാഫിയയുടെ ആളാരാണ് എന്ന് എല്ലാവര്‍ക്കുമറിയാമെന്ന് വിഎസ്സിന്റെ പേരെടുത്ത് പറയാതെ എംഎം മണി വിമര്‍ശിച്ചു. അതുകൊണ്ട് താന്‍ കൂടുതലൊന്നും പറയുന്നില്ല. ടാറ്റയ്‌ക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ് എന്നും മന്ത്രി ആരോപിക്കുന്നു.ഞങ്ങളെക്കൊണ്ട് ഒരുപാട് സമരം ചെയ്യിച്ച പുള്ളി ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഇടയ്ക്ക് അങ്ങനെ ഓര്‍മ്മപ്പിശക് വരുമെന്നും മണി പരിഹസിച്ചു.

MANI

തനിക്കെതിരെ വിഎസ്സിന് പ്രത്യേക അജണ്ടയുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഉമ്മന്‍ചാണ്ടി വിഎസ്സിനേക്കാള്‍ മര്യാദ കാണിച്ചിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു. മൂന്നാറിലെ കയ്യേറ്റക്കാരനെന്ന് ആരോപിക്കുന്ന രാജേന്ദ്രന്‍ എംഎല്‍എ വര്‍ഷങ്ങളായി അവിടെ താമസിക്കുന്നയാളാണ്. താന്‍ കയ്യേറ്റക്കാരനാണ് എങ്കില്‍ വിഎസ് വന്ന് ഒഴിപ്പിക്കട്ടേ എന്നും എംഎം മണി പറഞ്ഞു.

VS

വിഎസ് പറയുന്നതിനെല്ലാം മറുപടി നല്‍കേണ്ട കാര്യമില്ല. അദ്ദേഹം പ്രായമേറിയ ആളാണ്. ഇടയ്ക്കിടെ ഓര്‍മ്മപ്പിശക് കാണും. ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. എന്നാല്‍ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും എംഎം മണി വ്യക്തമാക്കി.

English summary
MM Mani against VS Achuthanandan in Munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X