കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ വ്യഭിചാരം; ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നടന്നത്, ക്യാമറ ഓഫാക്കി...!!വീണ്ടും നാടന്‍ മണി

ജോപ്പനും കോപ്പനും കീപ്പനും എല്ലാമുണ്ടായിരുന്നു. ഞാന്‍ ചുമ്മാ പറയുകയല്ല, നിങ്ങള്‍ കോണ്‍ഗ്രസുകാരുടെ മുഖത്തുനോക്കി ചോദിക്കണമെന്നും മണി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

മാനന്തവാടി: പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി മന്ത്രി എംഎം മണി. സോളാര്‍ കേസുമായി ബന്ധിപ്പിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മറ്റു നേതാക്കളെയും മണി പരഹസിച്ചത്. നേരത്തെ ഇദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായതിനെ തുടര്‍ന്ന് മന്ത്രി രാജിവയ്ക്കണമെന്ന് വരെ ആവശ്യമുയരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു.

തന്റെ നാടന്‍ ശൈലിയിലാണ് മണി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ആഞ്ഞടിച്ചത്. യുഡിഎഫ് ഭരണം മോശമായിരുന്നുവെന്നും എന്നാല്‍ പിണറായി സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവയ്ക്കുന്നുവെന്നും പറയാനാണ് മണി സോളാറിനെ കൂട്ടുപിടിച്ചത്.

തുടക്കം ഇങ്ങനെ

കഴിഞ്ഞ അഞ്ചുവര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്കറിയുമോ കോണ്‍ഗ്രസുകാരാ, യുഡിഎഫുകാരാ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ വിവാദ പരാമര്‍ശത്തിലേക്ക് കടന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പച്ചയ്ക്കു പറഞ്ഞാല്‍ വ്യഭിചാരം

പച്ചയ്ക്കു പറഞ്ഞാല്‍ വ്യഭിചാരം

കഴിഞ്ഞ അഞ്ചുവര്‍ഷം ബഹുകേമമായിരുന്നു. സോളാര്‍ എന്ന പദം അശ്ലീലമായിരുന്നു. പച്ചയ്ക്കു പറഞ്ഞാല്‍ വ്യഭിചാരം. യുഡിഎഫുകാരേ കോണ്‍ഗ്രസുകാരെ നിങ്ങള്‍ മറന്നുപോയോ എന്നും മണി ചോദിച്ചു.

ക്യാമറയൊക്കെ ഓഫാക്കി നടന്നത്

ക്യാമറയൊക്കെ ഓഫാക്കി നടന്നത്

അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പണി. ക്യാമറയൊക്കെ ഓഫാക്കിവച്ച്. ജോപ്പനും കോപ്പനും കീപ്പനും എല്ലാമുണ്ടായിരുന്നു. ഞാന്‍ ചുമ്മാ പറയുകയല്ല, നിങ്ങള്‍ കോണ്‍ഗ്രസുകാരുടെ മുഖത്തുനോക്കി ചോദിക്കണമെന്നും മണി പറഞ്ഞു.

ഉമ്മന്‍ചാണ്ടി നടത്തിയ പണി ഇനി നടക്കില്ല

ഉമ്മന്‍ചാണ്ടി നടത്തിയ പണി ഇനി നടക്കില്ല

പിണറായി വിജയന്‍ ഇത് വേറെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ഉമ്മന്‍ചാണ്ടി നടത്തിയ പണി ഇനി നടക്കില്ല. സോളാര്‍ എന്നത് ഇന്നു തെറിയല്ല, അശ്ലീലമല്ല. വൈദ്യുതി ഉണ്ടാക്കാനുള്ള മാര്‍ഗമാണ്-ഇതായിരുന്നു മന്ത്രി എംഎം മണിയുടെ പ്രസംഗത്തിലെ വാക്കുകള്‍.

മൂന്നാറിലെ സ്ത്രീകള്‍ക്കെതിരെ

മൂന്നാറിലെ സ്ത്രീകള്‍ക്കെതിരെ

മൂന്നാറില്‍ നടത്തിയ പ്രസംഗത്തില്‍ മണി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചെന്നാണ് ആരോപണം. ആദ്യ മൂന്നാര്‍ ദൗത്യത്തിനിടെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറും മാധ്യമ പ്രവര്‍ത്തകരു മദ്യപാനമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ സമരകാലത്ത് എല്ലാം കാട്ടില്‍ വച്ചായിരുന്നുവെന്നും മണി പറഞ്ഞതാണ് വിവാദമായത്.

സമരം തുടങ്ങി

സമരം തുടങ്ങി

സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നാറില്‍ സ്ത്രീകള്‍ മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങി. നിരാഹാര സമരം നടത്തി. അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മണിയുടെ നാടന്‍ ശൈലി

മണിയുടെ നാടന്‍ ശൈലി

വീണ്ടും സമരം നടന്നെങ്കിലും പിന്നീട് അവര്‍ പിന്‍മാറി. മണിയുടെ നാടന്‍ ശൈലിയുള്ള പ്രസംഗമാണ് തെറ്റിദ്ധരിക്കാന്‍ കാരണമായതെന്നും അതില്‍ തെറ്റായി ഒന്നും അദ്ദേഹം പറഞ്ഞില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ നല്‍കിയ വിശദീകരണം.

English summary
MM Mani Controversy speech in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X