കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മണിയാശാന്‍ റോക്‌സ്, കോഴത്താമരക്കാര്‍ക്ക് ആയുഷ്‌കാലം ജയില്‍വാസം നേരുന്നു

കോഴക്കാരെ ചിറകിനടിയില്‍ ഒളിപ്പിച്ചും അത് പരസ്യമാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചും കുമ്മനം മാതൃകയായിരിക്കുകയാണെന്ന് എംഎം മണി കുറിച്ചിട്ടുണ്ട്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ യുവനേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെക്കുറിച്ച് പരിഹാസവുമായി മന്ത്രി എംഎം മണി. കോഴ വിവരം പുറത്തു പറയുമ്പോള്‍ കോഴക്കാരെ ചിറകിനടിയില്‍ ഒളിപ്പിച്ചും അത് പരസ്യമാക്കിയവര്‍ക്കെതിരെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കിയ നടപടിയോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാതൃകയായിരിക്കുകയാണെന്നും മന്ത്രി പറയുന്നു.

വോട്ട് മാത്രമല്ല മെഡിക്കല്‍ കോളേജ് വരെ വില്‍പ്പന നടത്തി വിശപ്പടക്കുന്നവരില്‍ നിന്നും ഇതില്‍ക്കുറഞ്ഞ നടപടി പ്രതീക്ഷിക്കാനില്ലെന്നും മണി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിപ്രായം വ്യക്തമാക്കിയിട്ടുള്ളത്. സംഘടനാ നടപടികളില്‍ നിന്നും രക്ഷപ്പെട്ട കോഴത്താമരക്കാര്‍ക്കും തണലേകുന്ന കോഴ രാജാവിനും ആയുഷ്‌കാല ജയില്‍വാസം ആശംസിക്കുന്നുവെന്നും മന്ത്രി കുറിച്ചിട്ടുണ്ട്.

MM Mani

പാര്‍ട്ടിയിലെ അഴിമതി പുറത്തു കൊണ്ടുവന്നതിനാണ് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. പുറത്താക്കല്‍ നടപടി നേരിട്ടവര്‍ അഴിമതിയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിന് പിന്നിലെ ഉയര്‍ന്ന പിന്നിലെ അജണ്ടയെക്കുറിച്ചും വ്യക്തമായി അറിയാമെന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

English summary
MM Mani facebook post about BJP scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X