കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാസന പാഴായി!! വീണ്ടും നാവെടുത്ത് വളച്ച് വിവാദത്തിലായി എംഎം മണി!!ഇത്തവണ വിഷയം സ്ത്രീപീഡനം!!

മൂന്നാറിലെ വിവാദ പരാമര്‍ശത്തിനു പിന്നാലെയാണ് കോണ്‍ഗ്രസുകാരെ പരിഹസിച്ച് മണി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെല്ലാം സ്ത്രീ പീഡകരാണെന്നാണ് മണി പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

ഇടുക്കി: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയിട്ടില്ല. മൂന്നാറിലെ വിവാദ പ്രസംഗത്തിലും സബ്കളക്ടറെ കുറിച്ച് പറഞ്ഞ വാക്കുകളിലും മണിയെ പാര്‍ട്ടി പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് മണി.

ഇത്തവണ വിവാദമായിരിക്കുന്നത് സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളായിരുന്നു. കോണ്‍ഗ്രസിലെ അഖിലേന്ത്യ നേതാക്കള്‍ ഉള്‍പ്പെടെ സ്ത്രീപീഡനം നടത്തിയവരാണെന്നും ചരിത്രകാരന്മാര്‍ തന്നെ ഇതു പറഞ്ഞിരിക്കുന്നുവെന്നും മണി പറയുന്നു.

 വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം

മൂന്നാറിലെ വിവാദ പരാമര്‍ശത്തിനു പിന്നാലെയാണ് കോണ്‍ഗ്രസുകാരെ പരിഹസിച്ച് മണി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെല്ലാം സ്ത്രീ പീഡകരാണെന്നാണ് മണി പറഞ്ഞത്.

 ചരിത്രം പറയുന്നത്

ചരിത്രം പറയുന്നത്

കോണ്‍ഗ്രസിലെ അഖിലേന്ത്യ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്നാണ് മണിയുടെ ആക്ഷേപം. ഇക്കാര്യം ചരിത്രകാരന്മാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മണി പറഞ്ഞു.

 വഷളാകും

വഷളാകും

കോണ്‍ഗ്രസുകാരുടെ പീഡനത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് മണി പറയുന്നു. ഒരുപാട് കഥ പറയാനുണ്ടെന്നും അതൊക്കെ പറഞ്ഞാല്‍ വഷളാകുമെന്നും മണി.

 ആരോപണങ്ങള്‍ നേരിട്ടിട്ടില്ല

ആരോപണങ്ങള്‍ നേരിട്ടിട്ടില്ല

സിപിഎം നേതാക്കളാരും സ്ത്രീപീഡനത്തിന് ആരോപണം നേരിട്ടിട്ടില്ലെന്നും മണി പറയുന്നു. ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ആക്ഷേപം വന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ്കാരെന്നും മണി.

 പരോക്ഷ പരാമര്‍ശം

പരോക്ഷ പരാമര്‍ശം

സോളാര്‍ കേസില്‍ എന്തൊക്കെ വൃത്തികേടുകളാണ് വന്നതെന്ന് മണി പറയുന്നു. ആ വൃത്തി കേടിലൊക്കെ ഭാഗഭാക്കായവര്‍ക്ക് പ്രമോഷന്‍ ഉണ്ടെന്നും ഇന്നും കോണ്‍ഗ്രസിനകത്ത് രണ്ടു പേരെ പ്രമോട്ട് ചെയ്തിരിക്കുകയാണെന്നും മണി. ചെന്നിത്തലയ്‌ക്കെതിരെയും കെസി വേണുഗോപാലിനെതിരെയുമായിരുന്നു മണിയുടെ പരോക്ഷ പരാമര്‍ശം.

 ദുരൂഹത ഇന്നും

ദുരൂഹത ഇന്നും

സൂര്യ നെല്ലി പീഡനക്കേസും സുനന്ദ പുഷ്‌കറിന്റെ കേസും മണി ചൂണ്ടിക്കാട്ടി. പാവം സ്ത്രീയായ സുനന്ദയെ കൊന്നുവെന്നും ഇപ്പോള്‍ പോലും അതിന്റെ ദുരൂഹത നീങ്ങിയിട്ടില്ലന്നും മണി പറയുന്നു.

 പ്രതിഷേധക്കാര്‍

പ്രതിഷേധക്കാര്‍

നിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ രാധ എന്ന സ്ത്രീ മരിച്ച കാര്യവും മണി ചൂണ്ടിക്കാട്ടി. ഇന്ന് പ്രതിഷേധിക്കുന്ന ആരെയും അന്ന് കണ്ടില്ലെന്നും മണി പറയുന്നു. സിപിഎമ്മുകാരാണ് അന്ന് പ്രതിഷേധിച്ചതെന്നും മണി.

 എല്ലാം പാഴായി

എല്ലാം പാഴായി

മൂന്നാറിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെ മണിയെ പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിവാദ പരാമര്‍സവുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
mm mani new controversial comment on congress leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X