കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലി ശരിയല്ലെന്ന് സിപിഎം..ശൈലി മാറ്റില്ലെന്ന് എംഎം മണി..!! സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറില്‍ എംഎം മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് എംഎം മണി. താന്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന പാര്‍ട്ടിയും വിലയിരുത്തിയിട്ടില്ലെന്നും എംഎം മണി പറഞ്ഞു. തന്റെ ശൈലി മാറ്റാന്‍ തയ്യാറല്ലെന്നും എംഎം മണി വ്യക്തമാക്കുന്നു.

Read Also: സിപിഎമ്മുകാര്‍ കസേര കൊണ്ടടിച്ചു..!! കൊല്ലാനും മടിക്കില്ല..!! ഭീതിയില്‍ പൊമ്പിളൈ ഒരുമൈ..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

ശൈലി വിമർശന വിധേയം

പ്രസംഗങ്ങളില്‍ എംഎം മണി ഉപയോഗിക്കുന്ന ശൈലി ഏറെനാളായി വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുന്നതാണ്. പൊമ്പിളൈ ഒരുമൈ സമരത്തെ പരാമര്‍ശിച്ചു നടത്തിയ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നും ഇല്ലെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. സിപിഎം വിഷയത്തില്‍ മണിയെ ശാസിക്കുകയും ചെയ്തു.

ശൈലി മാറ്റിയാൽ താനില്ല

എന്നാല്‍ തന്റെ ശൈലി മാറ്റാന്‍ തയ്യാറല്ലെന്നാണ് മണി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശൈലി മാറ്റിയാല്‍ താനില്ലെന്നും മണി പറയുന്നു. താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് സിപിഎം വിലയിരുത്തിയിട്ടില്ല. അതേസമയം പാര്‍ട്ടിയുടെ നടപടി പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.

ഇനി വിവാദമുണ്ടാക്കില്ല

വിവാദമുണ്ടാകാന്‍ കാരണമായതിനാണ് പാര്‍ട്ടിയുടെ ശിക്ഷാ നടപടിയെന്നും എംഎം മണി പറഞ്ഞു. പാര്‍ട്ടി എന്തുപറഞ്ഞാലും കേള്‍ക്കും. ഇനി വിവാദങ്ങള്‍ക്ക് താനില്ലെന്നും എംഎം മണി വ്യക്തമാക്കുന്നു.

കോൺഗ്രസ്സുകാർ ക്ലാസ്സെടുക്കേണ്ട

സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ്സുകാര്‍ തനിക്ക് ക്ലാസ്സ് എടുക്കേണ്ടെന്നും മണി പറഞ്ഞു. ക്ലാസ്സെടുത്താല്‍ അതിന് മറുപടി നല്‍കാന്‍ മലയാളത്തില്‍ വാക്കുകളില്ല. തനിക്കെതിരെ കോണ്‍ഗ്രസ്സുകാര്‍ നിയമസഭയില്‍ പ്രസംഗിക്കുന്നത് കാണുമ്പോള്‍ ഉളുപ്പാണ് തോന്നുന്നത്.

കോൺഗ്രസ്സിന് എന്തവകാശം

തന്തൂരി അടുപ്പില്‍ സ്ത്രീകളെ ചുട്ടുകൊന്ന കോണ്‍ഗ്രസ്സിന് തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ അവകാശമില്ല. നിലമ്പൂര്‍ പാര്‍ട്ടി ഓഫീസില്‍ സ്ത്രീയെ കൊന്നതും കരിക്ക് കുടിച്ചതും സോളാര്‍ കേസും ഉള്ളവര്‍ സ്ത്രീത്വത്തെക്കുറിച്ച് പറയേണ്ട.

ലംബോദരന്റെ പേരിൽ തന്നെ കുടുക്കേണ്ട

തന്റെ സഹോദരന്‍ ലംബോദരന് കയ്യേറ്റഭൂമി ഉണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. ലംബോദരനെതിരെ നടപടിയെടുക്കുന്നതില്‍ തനിക്ക് തടസ്സമില്ല. പക്ഷേ സഹോദരന്റെ സ്വത്തിന്റെ പേര് പറഞ്ഞ് തന്റെ നേരെ ആരോപണം ഉന്നയിക്കേണ്ടെന്നും എംഎം മണി വ്യക്തമാക്കി.

English summary
MM Mani opens up about allegations against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X